ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ച് മലയാളചിത്രം ആടുജീവിത്തിലെ ഗാനങ്ങളും ഒറിജിനല്‍ സ്‌കോറും. ‘ഇസ്തിഗ്ഫര്‍’, ‘പുതുമഴ’ എന്നീ പാട്ടുകളും ചിത്രത്തിന്റെ ഒറിജിനല്‍ സ്‌കോറുമാണ് പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചത്.
ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയിലേക്കുള്ളത് 89 മിച്ച ഒറിജിനല്‍ ഗാനങ്ങളും 146 മകച്ച സ്‌കോറുകളുമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാട്ടുകളുടെ പട്ടികയില്‍ അഞ്ചെണ്ണം കുറവുണ്ട്. ഡിസംബര്‍ ഒന്‍പതിന് ആരംഭിക്കുന്ന വോട്ടിങ് ഡിസംബര്‍ 13-ന് അവസാനിക്കും. ഇതിന് ശേഷം ഡിസംബര്‍ 17-ന് ഷോര്‍ട്ട്‌ലിസ്റ്റുകള്‍ പ്രഖ്യാപിക്കും. 15 പാട്ടുകളും 20 ഒര്‍ജിനല്‍ സ്‌കോറുകളുമാണ് ചുരുക്കപ്പട്ടികയില്‍ ഉണ്ടാകുക.
നേരത്തെ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം ‘ആടുജീവിതം’ സ്വന്തമാക്കിയിരുന്നു. മികച്ച പശ്ചാതല സംഗീതത്തിനായിരുന്നു ഈ പുരസ്‌കാരം.
ഓസ്‌കര്‍ പ്രാഥമികപട്ടികയില്‍ ഇടംപിടിച്ച്
ആടുജീവിത്തിലെ ഗാനങ്ങളും ഒറിജിനല്‍ സ്‌കോറും