വാഷിങ്ടന്‍: താന്‍ പ്രസിഡന്റായി വരുന്നതുന് മുമ്പ് ഗാസയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിന് അന്ത്യശാസനം നല്കി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. ട്രൂത്ത് എന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെയായിരുന്നു ട്രംപിന്റെ അന്ത്യശാസനം.
യുഎസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന 2025 ജനുവരി 25നു മുന്‍പ് ഗാസയില്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചില്ലെങ്കില്‍ മധ്യപൂര്‍വദേശം വന്‍ പ്രത്യാഘാതം നേരിടേണ്ടി വരും. മനുഷ്യരാശിക്കെതിരെ ഇത്തരം നിഷ്ഠൂര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ വലിയ വില നല്‍കേണ്ടി വരും. എത്രയും പെട്ടെന്ന് ബന്ദികളെ മോചിപ്പിക്കുക.”ട്രംപ് കുറിച്ചു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹു ഇതുവരെ ട്രംപിന്റെ വാക്കുകളോട് പ്രതികരിച്ചിട്ടില്ല. 2023 ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രയേലില്‍ ആക്രമണം ആരംഭിച്ചത്. ഹമാസ് 251 പേരെ ബന്ദികളാക്കിയതായാണ് വിവരം. ഇവരില്‍ കുറെപ്പേര് മരിച്ചുവെന്നും 97 പേര് ഗാസയില്‍ ഉണ്ടെന്നുമാണു സൂചന.
ബന്ദികളെ മോചിപ്പിക്കണം;
ഹമാസിനെ ശാസിച്ച് ട്രംപ്