വേഗമാകട്ടെ, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കൂ ഒടിപി ഇനിമുതല്‍ ആധാര്‍ ലിങ്ക്ഡ് മൊബൈലില്‍ മാത്രം

വേഗമാകട്ടെ, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കൂ ഒടിപി ഇനിമുതല്‍ ആധാര്‍ ലിങ്ക്ഡ് മൊബൈലില്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഐടി മിഷന്‍ പദ്ധതിയായ ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് യൂസര്‍ അക്കൗണ്ട് സൃഷ്ടിക്കുന്നതിന് ആധാര്‍ അധിഷ്ടിത ഒടിപി സംവിധാനം നിലവില്‍ വന്നു. നിലവില്‍ യൂസര്‍ അക്കൗണ്ട് തുറക്കുന്ന സമയം നല്‍കുന്ന മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി ലഭിക്കുന്നത്. എന്നാല്‍ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉപഭോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറിലേക്ക് മാത്രം ഒടിപി നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത്.

യൂസര്‍ അക്കൗണ്ട് ക്രിയേഷന്‍, പുതിയ ആപ്ലിക്കന്റ് രജിസ്‌ട്രേഷന്‍, നിലവിലെ രജിസ്‌ട്രേഷന്‍ തിരുത്തല്‍, യൂസര്‍ നെയിം റിക്കവറി, പാസ്വേഡ് റീസെറ്റ്, ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷന്‍ പരിശോധന എന്നീ ഘട്ടങ്ങളില്‍ ഒ.ടി.പി. അനിവാര്യമാണ്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപഭോക്താക്കള്‍ ആധാറുമായി ബന്ധിപ്പിക്കണം. നിലവില്‍ ‘ഇ-ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ലോഗിന്‍ ചെയ്തതിന് ശേഷം പ്രൊഫൈല്‍ പേജില്‍ ആധാര്‍ നമ്പരുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം.

ഓഫീസുകള്‍ സന്ദര്‍ശിക്കാതെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് മുഖേന സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുവാനായി ആരംഭിച്ച പദ്ധതിയാണ് ‘ഇ-ഡിസ്ട്രിക്ട്’. റവന്യൂ വകുപ്പിന്റെ 23 ഇനം സര്‍ട്ടിഫിക്കറ്റ് സേവനങ്ങളും, വന്യജീവി ആക്രമണത്തിനാല്‍ ഉണ്ടാകുന്ന നഷ്ടപരിഹാരങ്ങള്‍ക്കുള്ള ആറിനം അപേക്ഷകള്‍ വനം വകുപ്പിന് സമര്‍പ്പിക്കാനുള്ള സേവനങ്ങളും, നേച്ചര്‍ ക്യാമ്പ് റിസര്‍വേഷന്‍ സേവനവും, പബ്ലിക് യൂട്ടിലിറ്റി ബില്ലുകളുടെ പെയ്മെന്റ് മുതലായ സേവനങ്ങളും ‘ഇ-ഡിസ്ട്രിക്ട്’ മുഖേന നല്‍കുന്നു.

 

 

വേഗമാകട്ടെ, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കൂ
ഒടിപി ഇനിമുതല്‍ ആധാര്‍ ലിങ്ക്ഡ് മൊബൈലില്‍ മാത്രം

 

Share

Leave a Reply

Your email address will not be published. Required fields are marked *