ദില്ലി: മുന്‍ എം.എല്‍എ അന്തരിച്ച കെ.കെ രാമചന്ദ്രന് നായരുടെ മകന് ആര്. പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരെ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഒരു എംഎല്‍എയുടെ മകന് എങ്ങനെ ആശ്രിത നിയമനം നല്‍കുന്നതിലെ അനൗചിത്യമാണ് കോടതി ചോദ്യം ചെയ്തത.് പ്രശാന്ത് വാങ്ങിയ ശമ്പളം തിരിച്ചു പിടിക്കരുതെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.
ഇടത് മന്ത്രിസഭാ തീരുമാന പ്രകാരം 2018 ലായിരുന്നു ആര് പ്രശാന്തിന് ജോലി നല്‍കിയത്. പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയിട്ടായിരുന്നു നിയമനം. കേരള സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവ് ഇറക്കാന്‍ സംസ്ഥാന മന്ത്രിസഭയ്ക്ക് അധികാരമുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയുടെ മകന് ഉള്‍പ്പെടെ ആശ്രിത നിയമനം നല്‍കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്
കേസില്‍ സംസ്ഥാനത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കൗണ്‍സല്‍ സി.കെ ശശി , ആര് പ്രശാന്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് വി.ഗിരി, മുഹമ്മദ് സാദിഖ് എന്നിവരും ഹര്‍ജിക്കാരനായി അഭിഭാഷകന് എ.കാര്‍ത്തിക്കും ഹാജരായി.
എംഎല്‍എയുടെ മകന്റെ ആശ്രിത
നിയമനം സുപ്രീം കോടതി റദ്ദാക്കി