ബംഗലൂരു: സീരിയല്‍ സംരംഭക, ഒളിംപ്യന്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച വനിതകള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ ദേവി അവാര്‍ഡ് സമ്മാനിച്ചു. ദേവി അവാര്‍ഡിന്റെ 29-ാം പതിപ്പാണ് ബംഗ്ലൂരുവില്‍ സംഘടിപ്പിച്ചത്.
ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്, രംഗശങ്കര സ്ഥാപിച്ച തിയറ്റര്‍ പ്രയോക്താവ് അരുന്ധതി നാഗ്, നിംഹാന്‍സ് ഡയറക്ടര്‍ ഡോ.പ്രതിമ മൂര്‍ത്തി, സീരിയല്‍ സംരംഭക മീന ഗണേഷ്, എഴുത്തുകാരി സംഹിത ആര്‍ണി, മിറ്റി കഫേയുടെ സ്ഥാപക അലീന ആലം, വിദ്യാഭ്യാസ പ്രവര്‍ത്തക കവിതാ ഗുപ്ത സബര്‍വാള്‍, കൈത്തറി നവോത്ഥാന നായിക പവിത്ര മുദ്ദയ, ബംഗളൂരു സയന്‍സ് ഗാലറിയുടെ സ്ഥാപക ഡയറക്ടര്‍ ജാഹ്നവി ഫാല്‍ക്കി, ക്ലാസിക്കല്‍ നര്‍ത്തകി നിരുപമ രാജേന്ദ്ര, ഗവേഷക ഡോ. വത്സല തിരുമലൈ, ഡിസൈനര്‍ സോണാലി സത്താര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് സമ്മാനിച്ചത്.സ്ത്രീകളുടെ സംഭാവനകളെ അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതാണ് ദേവീ അവാര്‍ഡുകള്‍ പോലുള്ള പ്ലാറ്റ്ഫോം.
ചടങ്ങില്‍ പങ്കെടുത്ത കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 12 വനിതകളെയും അഭിനന്ദിച്ചു.
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ ദേവി അവാര്‍ഡ് സമ്മാനിച്ചു