സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് കേരള സ്റ്റേറ്റ് മീറ്റ് 2024; ലോഗോ പ്രകാശം ചെയ്തു

സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് കേരള സ്റ്റേറ്റ് മീറ്റ് 2024; ലോഗോ പ്രകാശം ചെയ്തു

സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് കേരള സ്റ്റേറ്റ് മീറ്റ് 2024; ലോഗോ പ്രകാശം ചെയ്തു

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കായി 2024 ഡിസംബര്‍ 27, 28, 29 തീയ്യതികളില്‍ കോഴിക്കോട് വച്ച് നടക്കുന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് സംസ്ഥാന കായിക മേളയുടെ ലോഗോ പ്രകാശനം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ബഹു. കോഴിക്കോട് മേയറും, സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് സംഘാടക സമിതി ചെയര്‍പേഴ്‌സണുമായ ഡോ. ബീന ഫിലിപ്പ്, യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍ ഡയറക്ടറും, സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ഡോ. എം. കെ. ജയരാജ്, യു എല്‍ സി സി എസ് ചെയര്‍മാന്‍, രമേശന്‍ പാലേരി, എ. അഭിലാഷ് ശങ്കര്‍ ശ്രി പി ബിജോയ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കേരളത്തിലെ 400 ഓളം സ്‌പെഷ്യല്‍ ബഡ്‌സ് സ്‌കൂളുകളില്‍ നിന്നും, പൊതു വിദ്യാലയങ്ങളില്‍ നിന്നുമായി 5000 പേര്‍ പ്രസ്തുത കായികമേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ക്ക് പുറമേ അനുഗമിച്ചു കൊണ്ടുള്ള രക്ഷിതാക്കള്‍, അദ്ധ്യാപകര്‍,കോച്ചസ്, വളണ്ടിയേഴ്‌സ്, ഒഫീഷ്യല്‍സ് ഉള്‍പ്പെടെ 7000 പേരാണ് പരിപാടിയില്‍ സംബന്ധിക്കുന്നത്. കായിക രംഗത്തിലൂടെ ഭിന്നശേഷി മേഖലയിലെ വെല്ലുവിളികളെ അതിജീവിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് അരങ്ങേറുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *