ബോചെ 1000 ഏക്കറില്‍ 1000 റൈഡേഴ്സ്
വയനാട്: രാജ്യത്തെ ഏറ്റവും വലിയ റിസോര്‍ട്ട് ആന്റ് എന്റര്‍ടൈന്‍മെന്റ് പാര്‍ക്കായ ബോചെ 1000 ഏക്കറില്‍, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ക്ലബ്ബും പെഡ്ലോക്ക് മോട്ടോര്‍ സ്പോര്‍ട്ടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘സെര്‍വോ യൂത്ത്ഫുള്‍ വയനാട് 1000 റൈഡേഴ്സ് ടു ബോചെ 1000 ഏക്കര്‍’ നവംബര്‍ 30ന് ആരംഭിക്കും. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഈ ബൈക്ക് റൈഡിംഗ് ഇവന്റില്‍, അഡ്വഞ്ചര്‍ ഓഫ് റോഡ് റൈഡുകള്‍, ആര്‍സി മോട്ടോര്‍ ഷോ, ട്രഷര്‍ ഹണ്ട്, സ്റ്റേജ് പ്രോഗ്രാമുകള്‍,ലൈവ് ഡിജെ, യോഗ, സൂംബാ, ജംഗിള്‍ സഫാരി, വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിക്കാനുള്ള ബൈക്ക് റൈഡ് എന്നിങ്ങനെ വിവിധ പരിപാടികള്‍ ബോചെ 1000 ഏക്കറില്‍ അരങ്ങേറും.
ഡിസംബര്‍ 1 ന് രാവിലെ 10 മണിക്ക് ബോചെ 1000 ഏക്കറില്‍ നിന്ന് ഫ്ളാഗ് ഓഫ് ചെയ്യപ്പെടുന്ന ബൈക്ക് റാലി കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ സമാപിക്കും. അവിടെ വെച്ച് റൈഡേഴ്സിന് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. പരിപാടിയോടനുബന്ധിച്ച് കല്‍പ്പറ്റ എസ്. കെ. എം. ജെ. ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വേള്‍ഡ് റെക്കോര്‍ഡിന് വേണ്ടി ബൈക്കുകള്‍ കൊണ്ട് ബോചെ എന്ന അക്ഷരങ്ങള്‍ക്ക് രൂപം കൊടുത്തുകൊണ്ടുള്ള ബൈക്കോഗ്രാഫിയും ഉണ്ടായിരിക്കും.സാഗര്‍ റിക്സിനും സ്നേഹ രാധാകൃഷ്ണനും ചേര്‍ന്നാണ് ഇവന്റ് സംഘടിപ്പിക്കുന്നത്. ബുക്ക് ചെയ്യുന്നതിനായി www.bocheentertainments.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 8891721735 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. വയനാടിന്റെ ടൂറിസം തിരിച്ചുപിടിക്കുകഎന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മത്സരത്തിലെ വിജയിക്ക് സൂപ്പര്‍ ബൈക്ക് സമ്മാനമായി നല്‍കും.
കോഴിക്കോട് സാഹിത്യനഗരിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും സാഹിത്യ നഗരിയുടെ ഉന്നതിക്കു വേണ്ടി ബന്ധപ്പെട്ടവര്‍ പ്രോജക്ടുമായി സമീപിച്ചാല്‍ സഹകരിക്കാന്‍ തയാറാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.