കോഴിക്കോട് ജില്ലയില്‍ അറിയാന്‍

കോഴിക്കോട് ജില്ലയില്‍ അറിയാന്‍

പരാതി പരിഹാര അദാലത്ത്: അപേക്ഷ നാളെ മുതല്‍

കോഴിക്കോട്: പൊതുജന പരാതി പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തുകള്‍ ജില്ലയില്‍ ഡിസംബര്‍ 9 മുതല്‍ 4 ദിവസങ്ങളിലായി നടക്കും. പരാതികള്‍ അക്ഷയ കേന്ദ്രങ്ങളിലും ബന്ധപ്പെട്ട താലൂക്ക് ഓഫിസുകളിലും നാളെ മുതല്‍ ഡിസംബര്‍ 5 വരെ സ്വീകരിക്കും. വ്യക്തികള്‍ക്ക് നേരിട്ടും ഓണ്‍ലൈന്‍ വഴിയും പരാതികള്‍ നല്‍കാം.

ജോബ്‌ഫെയര്‍ 30ന്
കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ 30നു രാവിലെ 10 മുതല്‍ ഒന്നു വരെ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള അക്കൗണ്ടന്റ്, പാര്‍ട്ടൈം ടീച്ചര്‍ (വര്‍ക് ഫ്രം ഹോം), ടീച്ചിങ് കോ ഓര്‍ഡിനേറ്റര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ഷോറൂം, ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ്, ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് ക്രെഡിറ്റ് മാനേജര്‍, ടെക്‌നിഷ്യന്‍, സര്‍വീസ് അഡൈ്വസര്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. 0495-2370176, calicutemployabilitycentre

വൊളന്റിയര്‍ ആകാം
കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റില്‍ വൊളന്റിയറായി വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തിക്കാം. 15നു വൈകിട്ട് 5നു മുന്‍പ് ബന്ധപ്പെടണം. 0495-2720012.

 

കോഴിക്കോട് ജില്ലയില്‍ അറിയാന്‍

Share

Leave a Reply

Your email address will not be published. Required fields are marked *