കോഴിക്കോട്: നടക്കാവിലെ എംഇഎസിന്റെ ഫാത്തിമ ഗഫൂര്‍ മെമ്മോറിയല്‍ വനിതാ കോളേജും അതിനോടനുബന്ധിച്ചുള്ള 79 സെന്റ് സഥലവും ഉപാധികളില്ലാതെ ഒഴിഞ്ഞു കൊടുക്കാന്‍ ഹൈക്കോടതി വിധിച്ചിട്ടുണ്ടെന്നും, ഈ വിധി നടപ്പാക്കാന്‍ 2025 ഫെബ്രുവരി 26വരെ സമയം നല്‍കരുതെന്നാവശ്യപ്പെട്ട് റിവ്യൂ ഹര്‍ജി നല്‍കിയിട്ടുണ്ടെന്ന് പൊന്‍മാണിച്ചന്റകം ഭൂമി നടത്തിപ്പുകാരന്‍ പി.പി.കോയട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ വഖഫ് നിയമപ്രകാരം എംഇഎസ് കയ്യേറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2014 മുതല്‍ വാടക കുടിശ്ശിഖയും നല്‍കാനുണ്ട്. ഈ കുടിശ്ശിക ലഭിക്കാനും റിവ്യൂ ഹര്‍ജി നല്‍കിയിട്ടുണ്ട്. 1975ല്‍ മാസ വാടകയ്ക്ക് നല്‍കിയ കെട്ടിടവും സ്ഥലവും പിന്നീട് നിരവധി തവണ വഖഫ് നടത്തിപ്പുകാര്‍ വാടക വര്‍ദ്ധന ആവശ്യപ്പെട്ടിട്ടും എംഇഎസ് അധികൃതര്‍ നല്‍കാന്‍ തയ്യാറായിട്ടില്ല. നേരത്തെ സ്ഥലം ഒഴിഞ്ഞ് കൊടുക്കാന്‍ എംഇഎസിനോട് വഖഫ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ എംഇഎസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി എംഇഎസിന്റെ ഹരജി തളളുകയും, സ്ഥലം തിരിച്ചുകൊടുക്കാനുമാണ് വിധിച്ചിട്ടുള്ളതെന്ന് പി.പി.കോയട്ടി കൂട്ടിച്ചേര്‍ത്തു.
നടക്കാവിലെ എംഇഎസ് വനിതാ കോളേജ്
ഒഴിപ്പിക്കാന്‍ റിവ്യൂ ഹര്‍ജി നല്‍കി