ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് നിര്‍ത്തിവച്ചു.. കഴിഞ്ഞ ദിവസം ബഹളത്തെ തുടര്‍ന്ന് മാറ്റിവെച്ച സഭ വീണ്ടും ഇന്ന് ചേര്‍ന്നപ്പോള്‍ മുതല്‍ പ്രതിപക്ഷ ബഹളം. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പട്ടാണു പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. കീഴ്വഴക്കങ്ങള്‍ പാലിച്ചുമാത്രമേ ഇത്തരം പ്രമേയങ്ങള്‍ ചര്‍ച്ചയ്ക്ക് എടുക്കാനാകൂയെന്ന് സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കി. ബഹളം തുടര്‍ന്നതിനാല്‍ സഭ 12 മണി വരെ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. രാജ്യസഭയും നിര്‍ത്തിവച്ചു.മണിപ്പുര്‍, സംഭല്‍, അദാനി, വയനാട് ധനസഹായം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷം ബഹളം വയ്ക്കുന്നത്. അദാനി വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ അന്വേഷിക്കണമെന്നും രാജ്യസഭയില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ
ബഹളത്തെതുടര്‍ന്ന് നിര്‍ത്തിവച്ചു