ഈ കോമ്പോ ഇഷ്ടപ്പെടാത്തവരുണ്ടോ? അധികമായാല്‍ ആരോഗ്യത്തിന് നല്ലതല്ലെന്ന് റിപ്പോര്‍ട്ട്

ഈ കോമ്പോ ഇഷ്ടപ്പെടാത്തവരുണ്ടോ? അധികമായാല്‍ ആരോഗ്യത്തിന് നല്ലതല്ലെന്ന് റിപ്പോര്‍ട്ട്

മലയാളികളുടെ പ്രിയ്യപ്പെട്ട ഭക്ഷണത്തില്‍ പ്രധാനികളാണ് പുട്ടും പഴവും എന്നതില്‍ സംശയമില്ല. മലയാളികളുടെ വികാരങ്ങളിലൊന്ന് തന്നെയാണ് പുട്ടും പഴവും കോമ്പിനേഷന്‍. എന്നാല്‍ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പുട്ട് അരി, അല്ലെങ്കില്‍ ഗോതമ്പ് എന്നിവ കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇത്തരം പുട്ടില്‍ നാരുകളുടെ അംശം കുറവാണ്. പകരം, ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. ഈ കാര്‍ബോഹൈഡ്രേറ്റ് ശരീരത്തില്‍ എത്തുമ്പോള്‍ അത് ഗ്ലൂക്കോസ്സായി മാറുന്നു. രക്തത്തില്‍ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കും.

പുട്ടും പഴവും ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കും. ഇത് രണ്ടും ദാഹിക്കാന്‍ മൂന്ന് മണിക്കൂര്‍ സമയമെങ്കിലും എടുക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് കൂടാതെ, നെഞ്ച് എരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവക്കും കാരണമാകും. പുട്ടില്‍ അന്നജം കൂടുതലാണ്. പഴത്തില്‍ കൂടുതല്‍ അളവില്‍ പഞ്ചസാരയും ഉണ്ട്. ഇത് രണ്ടും ചേര്‍ന്നാല്‍ രക്തത്തില്‍ വലിയ തോതില്‍ ഗ്ലൂക്കോസ് ഉല്‍പ്പാദനം നടക്കുന്നു. ഇതും ശരീരത്തിന് ദോഷം ചെയ്യുന്നു. അതുകൊണ്ട് തന്നെ പതിവായി രാവിലെ ഈ കോമ്പിനേഷന്‍ കഴിക്കാതിരിക്കുകയാണ് നല്ലത്.

പുട്ടും ചായയും

പുട്ട് കഴിക്കുമ്പോള്‍ ചായ കുടിക്കുന്നതും വലിയ അപകടമാണ്. ചായയിലും കാപ്പിയിലും പോളിഫെനോള്‍സ്, ടാന്നിന്‍ എന്നിവ അടങ്ങിതിനാല്‍, ആഹാരത്തിന്റെ കൂടെ ചായ കുടിക്കുമ്പോള്‍, ദഹന പ്രശ്നങ്ങള്‍ ഉണ്ടാകും. അസിഡിറ്റി പ്രശ്നങ്ങള്‍ ഉണ്ടാകും.

അതേപോലെ, കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങള്‍ കൃത്യമായി നമ്മുടെ ശരീരത്തില്‍ എത്താതിരിക്കുന്നതിനും ഇത് ഒരു കാരണമാകും. പ്രത്യേകിച്ച് അയേണ്‍ ശരീരത്തില്‍ എത്തുന്നത് തടയുന്നു. ഇവ കൂടാതെ, അമിതമായിട്ടുള്ള തലവേദന, നിര്‍ജലീകരണം, മനസികസമ്മര്‍ദ്ദം എന്നിവയെല്ലാം അനുഭവിക്കാനും ഇത് വഴിയൊരുക്കും.

പുട്ടും പഞ്ചസാരയും

ചിലര്‍ പുട്ടിന്റെ കൂടെ പഞ്ചസ്സാര ചേര്‍ത്ത് കഴിക്കുന്നത് കാണാം. ഇതും ആരോഗ്യത്തിന് നല്ലതല്ല. പുട്ടിലും പഞ്ചസ്സാരയുടെ അളവ് കൂടുതലാണ്. ഇതിനുപുറമെ വീണ്ടും പഞ്ചസ്സാര ചേര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ധിക്കുന്നതിന് കാരണമാകും. ഇത് ആരോഗ്യത്തിന് നല്ലതല്ല.

പുട്ട് കഴിക്കേണ്ട വിധം
പുട്ടിന്റെ കൂടെ പ്രോട്ടീന്‍ അടങ്ങിയ കടല, പയര്‍, ഇറച്ചി, മീന്‍ എന്നിവ കൂട്ടി പുട്ട് കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലേയ്ക്ക് പ്രോട്ടീന്‍ എത്താനും സഹായിക്കും. അതുപോലെ, ആഹാരം കഴിച്ച് കഴിഞ്ഞ് ഒരു 1 മണിക്കൂറിന് ശേഷം മാത്രം ചായ കുടിക്കാന്‍ ശ്രദ്ധിക്കുക.

 

ഈ കോമ്പോ ഇഷ്ടപ്പെടാത്തവരുണ്ടോ? അധികമായാല്‍ ആരോഗ്യത്തിന് നല്ലതല്ലെന്ന് റിപ്പോര്‍ട്ട്

 

Share

Leave a Reply

Your email address will not be published. Required fields are marked *