മുഖ്യമന്ത്രി കസേരയില്‍ ആര്? തീരുമാനമാവാതെ മഹാരാഷ്ട്ര

മുഖ്യമന്ത്രി കസേരയില്‍ ആര്? തീരുമാനമാവാതെ മഹാരാഷ്ട്ര

മുംബൈ: മഹായുതി സഖ്യം വന്‍ വിജയം നേടിയെങ്കിലുംമഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി കസേരയില്‍ ആരിരിക്കും എന്നതില്‍ ഇതുവരെ അന്തിമ തീരുമാനമായില്ല. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി ആകണമെന്ന് ആര്‍എസ്എസും, അജിത് പവാറും ആഗ്രഹിക്കുമ്പോള്‍ ഏക്നാഥ് ഷിന്‍ഡെ തന്നെ തുടരണമെന്നാണ് ശിവസേന ഷിന്‍ഡെ പക്ഷം ആവശ്യപ്പെടുന്നത്.
നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഇന്നു തന്നെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ച് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതുണ്ട്. അല്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാനായി മഹാരാഷ്ട്രയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ തുടരുകയാണ്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താനാണ് സാധ്യത കൂടുതലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഷിന്‍ഡെയെ പിണക്കാതിരിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പില്‍ 288 അംഗ അസംബ്ലിയില്‍ 230 സീറ്റാണ് മഹായുതി സഖ്യം നേടിയത്. ബിജെപി 132 സീറ്റുകളില്‍ വിജയിച്ചു. ശിവസേന ഷിന്‍ഡെ പക്ഷം 57 സീറ്റുകളും എന്‍സിപി അജിത് പവാര്‍ പക്ഷം 41 സീറ്റും നേടി. സംസ്ഥാനത്ത് ബിജെപി ഇത്രയേറെ സീറ്റുകള്‍ നേടുന്നത് ഇതാദ്യമായിട്ടാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ബിജെപി തന്നെ സഖ്യസര്‍ക്കാരിനെ നയിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വവും ആര്‍എസ്എസും ആഗ്രഹിക്കുന്നത്. എന്നാല്‍ ശിവസേനയുടെ കടുംപിടുത്തമാണ് മുഖ്യമന്ത്രി ചര്‍ച്ചകളില്‍ അനിശ്ചിതത്വത്തിന് കാരണമായി നില്‍ക്കുന്നത്.

 

മുഖ്യമന്ത്രി കസേരയില്‍ ആര്?
തീരുമാനമാവാതെ മഹാരാഷ്ട്ര

Share

Leave a Reply

Your email address will not be published. Required fields are marked *