ആദിവാസി കുടിലുകള്‍ പൊളിച്ച സംഭവം; ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ആദിവാസി കുടിലുകള്‍ പൊളിച്ച സംഭവം; ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ആദിവാസി കുടിലുകള്‍ പൊളിച്ച സംഭവം; ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

 

കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസികളുടെ കുടിലുകള്‍ പൊളിച്ച സംഭവത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി കൃഷ്ണന് സസ്‌പെന്‍ഷന്‍. അന്വേഷണ വിധേയമായാണ് ടി കൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തത്. ദക്ഷിണ മേഖല സി.സി.എഫ്. കെ എസ് ദീപയാണ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്. ഞായറാഴ്ചയാണ് വനം വകുപ്പ് ജീവനക്കാര്‍ ആദിവാസികളുടെ മൂന്ന് കുടിലുകള്‍ പൊളിച്ചത്.

കുടിലുകള്‍ പൊളിച്ച് മാറ്റപ്പെട്ട ആദിവാസി കുടുംബങ്ങളെ നേരത്തെ ഫോറസ്റ്റ് ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളും ഡി എഫ് ഓ യുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. വനം വകുപ്പിന്റെ ഡോര്‍മിട്ടറി റൂമിലേക്കാണ് മൂന്ന് കുടുംബങ്ങളെ മാറ്റിയത്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ചതായി സിദ്ദിഖ് എംഎല്‍എ വ്യക്തമാക്കിയിരുന്നു.

തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ ബേഗൂരിലായിരുന്നു വനം വകുപ്പിന്റെ ക്രൂരത. 16വര്‍ഷമായി താമസിച്ചിരുന്ന കുടുംബങ്ങള്‍ക്കാണ് രാത്രി ഇരുട്ടിവെളുക്കും മുമ്പേ കുടിലുകള്‍ നഷ്ടമായത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലത്തെത്തി തങ്ങളോട് ഷെഡ് പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ പുതിയ ഷെഡ് പണിയാതെ കുടില്‍ ഒഴിയില്ലെന്ന് കുടുംബങ്ങള്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് കുടിലുകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പൊളിച്ചുനീക്കിയത്.

സംഭവത്തില്‍ കുടുംബങ്ങള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗര്‍ഭിണികളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ വീടുകളില്‍ ഉണ്ടായിരുന്നുവെന്നും തെരുവുകളിലാണ് അന്തിയുറങ്ങിയതെന്നും കുടുംബാംഗങ്ങള്‍ പ്രതികരിച്ചിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *