ഡിജിറ്റല്‍ കല്ല്യാണവിളിയിലും ജാഗ്രതൈ; ലിങ്ക് തുറ്കകുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ അരുത്

ഡിജിറ്റല്‍ കല്ല്യാണവിളിയിലും ജാഗ്രതൈ; ലിങ്ക് തുറ്കകുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ അരുത്

ഡിജിറ്റല്‍ കല്യാണവിളിയിലൂടെയും സൈബര്‍ തട്ടിപ്പ്. അജ്ഞാത നമ്പരുകളില്‍നിന്നുള്ള കല്യാണ ക്ഷണക്കത്ത് ലഭിച്ചാല്‍ തുറക്കുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. തുറന്നാല്‍ മാല്‍വേറുകളോ സ്പൈവേറുകളോ ഫോണില്‍ കടന്നുകൂടും. ഇതുപയോഗിച്ച് സൈബര്‍ തട്ടിപ്പുകാര്‍ വിവരങ്ങള്‍ ചോര്‍ത്തും. ചിലപ്പോള്‍ ഫോണും അവരുടെ വരുതിയിലാക്കും.
ആന്‍ഡ്രോയ്ഡ് പാക്കേജ് ഫയല്‍ (എ.പി.കെ.) ഫയലുകളടങ്ങിയതാകും ഇത്തരം കല്യാണക്കത്തുകള്‍. ഇതിലൂടെ ആപ്പിക്കേഷനുകള്‍ കൈമാറാനും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കും. മാത്രമല്ല വ്യാജ വെബ്‌സൈറ്റുകളിലും എത്താനുള്ള സാധ്യതയും പൊലീസ് പങ്ക് വെക്കുന്നു. വിവരങ്ങള്‍ ചോര്‍്തതുന്നതിനോടൊപ്പം ഓണ്‍ലൈന്‍ ബാങ്കിങ്, യു.പി.ഐ. സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ യൂസര്‍ നെയിം, പാസ്വേഡ് തുടങ്ങിയവയും തട്ടിപ്പ് സംഘത്തിന് ലഭിക്കും. ഇതുപയോഗിച്ചും പണം തട്ടും. ഫോണില്‍ ശേഖരിച്ചിട്ടുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ നമ്പരുകളും ഇവര്‍ ശേഖരിക്കും. ഇതുപയോഗിച്ച് ഫോണിന്റെ ഉടമയുടെ പേരില്‍ സുഹൃത്തുക്കളില്‍നിന്ന് പണം തട്ടാനും ശ്രമിക്കും.

വരാന്‍ പോകുന്ന ക്രിസ്മസ് പുതുവത്സര സമ്മാനങ്ങള്‍ ലഭിക്കുമെന്നും ആശംസാകാര്‍ഡാണെന്ന മട്ടിലുമൊക്കെ സാമൂഹികമാധ്യമങ്ങളിലൂടെ ലിങ്കുകള്‍ അയച്ച് ഇനി തട്ടിപ്പിന് ശ്രമമുണ്ടാകും. പ്രമുഖ സ്ഥാപനങ്ങളുടെയും മറ്റും പേരിലാകും ഇവ ലഭിക്കുക.ഇത്തരം ലിങ്കുകള്‍ കിട്ടുന്നവര്‍ തട്ടിപ്പാണെന്നറിയാതെ അംഗങ്ങളായ ഗ്രൂപ്പുകളിലേക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ ഫോര്‍വേഡ് ചെയ്തുകൊടുക്കും. അങ്ങനെ അവരും തട്ടിപ്പിനിരയാകും.തട്ടിപ്പിനിരയായാല്‍ കഴിയുന്നതും വേഗം നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ടോള്‍ഫ്രീ നമ്പരായ 1930-ല്‍ വിവരമറിയിക്കുക.

 

 

 

ഡിജിറ്റല്‍ കല്ല്യാണവിളിയിലും ജാഗ്രതൈ;
ലിങ്ക് തുറ്കകുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ അരുത്

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *