വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്: നാളെ പകല്‍ 7.30 മുതല്‍ 2 വരെ തിരുവമ്പാടി മുറമ്പാത്തി, അച്ഛന്‍ കടവ്.
8 5: ഓമശ്ശേരി വെളിമണ്ണ, വെളിമണ്ണ ടവര്‍, ചിറ്റാരിക്കല്‍, ചക്കിക്കാവ്, ചക്കിക്കാവ് പ്ലാസ്റ്റിക്, പുറായില്‍.
8 2: ഉണ്ണികുളം കുറുങ്ങോട്ടുപാറ, മഞ്ഞമ്പ്രമല, നീലഞ്ചേരി, നീലഞ്ചേരി റവമില്‍.
8 6: നടുവണ്ണൂര്‍ മാമ്പൊയില്‍, എംഡിറ്റ് കോളജ് ഭാഗങ്ങള്‍.
10 4: ചേളന്നൂര്‍ പള്ളിപ്പൊയില്‍ കനാല്‍, മമ്മിളിത്താഴം, പാലത്ത്.
ജോലി ഒഴിവ്
വടകരന്മ കോളജ് ഓഫ് എന്‍ജിനീയറിങ് വടകരയില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അസി.പ്രഫസര്‍ തസ്തികയില്‍ നിയമനത്തിന് കൂടിക്കാഴ്ച ഡിസംബര്‍ 3ന് 10 മണിക്ക്. ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമാണ് യോഗ്യത.
അധ്യാപക ഒഴിവ്
കൊടുവള്ളി: ജിഎംഎല്‍പി സ്‌കൂളില്‍ പ്രീ പ്രൈമറി അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ 3നു രാവിലെ 10നു സ്‌കൂള്‍ ഓഫിസില്‍.
മെഡിക്കല്‍ ഓഡിറ്റര്‍:അഭിമുഖം 3ന്
കോഴിക്കോട് ന്മ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (കാസ്പ്) കീഴില്‍ മെഡിക്കല്‍ ഓഡിറ്റര്‍ തസ്തികയില്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ 3 നു രാവിലെ 11നു നടത്തും.
വോട്ടര്‍പട്ടിക പുതുക്കല്‍: ചര്‍ച്ച നാളെ
കോഴിക്കോട് : ജില്ലയിലെ പ്രത്യേക വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ടു വിവിധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി വോട്ടര്‍പട്ടിക നിരീക്ഷകന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും നാളെ ചര്‍ച്ച നടത്തും. രാവിലെ 10.30 നു കലക്ടറുടെ ചേംബറിലാണു ചര്‍ച്ച.
ഹിയറിങ് നാളെ
കോഴിക്കോട്: സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ടി.കെ.രാമകൃഷ്ണന്‍ നാളെ രാവിലെ 10.30 ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹിയറിങ് നടത്തും.
ലേലം 29ന്
കോഴിക്കോട് : ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ച വലയും അനുബന്ധ സാമഗ്രികളും പ്ലാസ്റ്റിക് കുപ്പികളും 29നു രാവിലെ 11നു പൊതു ലേലം ചെയ്തു വില്‍ക്കും.
രേഖകള്‍ ഹാജരാക്കണം
കൂടരഞ്ഞി ;പഞ്ചായത്ത് കൃഷിഭവനില്‍ നിന്നു കര്‍ഷക പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരും പെന്‍ഷന്‍ മുടങ്ങിയവരും 24 25 വര്‍ഷത്തെ നികുതി രസീത് അപ്‌ഡേറ്റ് ചെയ്ത ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം 27 മുതല്‍ കൃഷിഭവനില്‍ നിര്‍ദിഷ്ട ഫോറം പൂരിപ്പിച്ചു നല്‍കണം.
പച്ചക്കറിക്കൃഷി ആനുകൂല്യം
കൂടരഞ്ഞി: പഞ്ചായത്ത് കൃഷിഭവന്റെ ജനകീയാസൂത്രണ പദ്ധതിയായ പച്ചക്കറി ടെറസിലും മുറ്റത്തും എന്ന പദ്ധതിയിലെ വിവിധ വാര്‍ഡുകളിലെ ഗുണഭോക്തൃ ലിസ്റ്റിലെ ആദ്യ 20 ല്‍ ഉള്‍പ്പെട്ടവര്‍ 500 രൂപ കൂടരഞ്ഞി കൃഷിഭവനില്‍ അടയ്ക്കണം