വര്‍ഗീയ കൂട്ടുകെട്ട്: മുസ്‌ലിം ലീഗ് നേതൃത്തിന് ഹാലിളകുന്നു, ഐ.എന്‍.എല്‍

വര്‍ഗീയ കൂട്ടുകെട്ട്: മുസ്‌ലിം ലീഗ് നേതൃത്തിന് ഹാലിളകുന്നു, ഐ.എന്‍.എല്‍

കോഴിക്കോട്: വര്‍ഗീയതയുമായി മുസ്‌ലിം ലീഗും യു.ഡി.എഫും തുടരുന്ന അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ ആരോപണത്തിനു മുന്നില്‍ ഹാലിളകുന്ന പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി പി.കെ കുഞ്ഞാലി കുട്ടിയും സംസ്ഥാന ജന.സെക്രട്ടറി പി.എം.എ സലാമും രാഷ്ട്രീയ അങ്കലാപ്പിലാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി. വോട്ട് കിട്ടാന്‍ ആരുമായും കൂട്ടുകൂടുന്ന ലീഗ് നേതൃത്വത്തിന്റെ കപട മതേതര മുഖം മുഖ്യമന്ത്രി വലിച്ചുകീറിയതോടെ ലീഗ് നേതൃത്വം മാനസിക വിഭ്രാന്തിയിലായത് സ്വാഭാവികം. മതവും ആത്മീയതയും രാഷ്ട്രീയമാര്‍ക്കറ്റില്‍ വിറ്റ് ലാഭം കൊയ്യുന്ന ലീഗിന്റെ രാഷ്ട്രീയ സംസ്‌കാരം സഖ്യകക്ഷിയായ കോണ്‍ഗ്രസ് പോലും ചോദ്യം ചെയ്യുന്ന കാലം വിദൂരമല്ല. ആര്‍.എസ്.എസും ബി.ജെ.പിയുമായും പോലും രഹസ്യധാരണക്ക് നിന്നുകൊടുക്കുന്ന പാര്‍ട്ടിയായി മുസ്ലിം ലീഗ് അധഃപതിച്ചിട്ടുണ്ട്. മുനമ്പം വിഷയത്തില്‍ അത് പകല്‍ വെളിച്ചം പോലെ തെളിഞ്ഞതാണ്. വഖ്ഫ് നിയമ ഭേദഗതി ബില്‍ പാസായിക്കിട്ടാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുന്നവരുമായാണ് ലീഗിന്റെ കൂട്ടുകെട്ട്. ലീഗിന്റെ ഈ നിലപാടിനെതിരെ ന്യൂനപക്ഷ സംഘടനകളും വ്യക്തികളും രംഗത്ത് വന്നതോടെ ലീഗ് നേതൃത്വം മൗനത്തില്‍ ഒളിച്ചിരിക്കയാണ്. ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട്ട് സംഭവിച്ചത് എന്താണെന്ന് നിഷ്പക്ഷമതികള്‍ മനസ്സിലാക്കിയിട്ടുണ്ട്. ബി.ജെ.പിയല്ല, ഇടതുപക്ഷമാണ് തങ്ങളുടെ രാഷ്ട്രീയ ശത്രുവെന്ന് തുറന്നുപറയുന്ന കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ അജണ്ട കൂടുതല്‍ കാലമൊന്നും മറച്ചുപിടിക്കാനാവില്ല. ഭീകരവാദികളെന്നും തീവ്രവാദികളെന്നും മുദ്രകുത്താനും പാര്‍ട്ടി മുഖപത്രത്തിലൂടെ സംഘടനാനേതാക്കള്‍ക്കെതിരെ ലേഖന പരമ്പര എഴുതാനും മെനക്കെട്ട ലീഗിന്റെ അസഹിഷ്ണുതാ നിലപാട് ആരും മറക്കില്ല. പാണക്കാട് തങ്ങന്മാരുടെ പോരിശ പറഞ്ഞ് മുസ്‌ലിംസമൂഹത്തെ കബളിപ്പിക്കാനും സമസ്ത സാരഥി ജിഫ്രി മുത്തുക്കോയ തങ്ങളെപോലുള്ളവരെ ഇകഴ്ത്തിക്കാട്ടാനുമുള്ള പി.എം.എ സലാമിന്റെ വില കുറഞ്ഞ തന്ത്രങ്ങള്‍ ബൂമെറാങ്ങായി മാറിയത് ലീഗിന് പാഠമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

വര്‍ഗീയ കൂട്ടുകെട്ട്: മുസ്‌ലിം ലീഗ് നേതൃത്തിന്
ഹാലിളകുന്നു, ഐ.എന്‍.എല്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *