കോഴിക്കോട്:കേരള ബേങ്കിലെ അസംതൃപ്തരായ ജീവനക്കാരെ കണ്ടില്ലെന്ന് നടിച്ച് മാനേജ്മെന്റിനും സര്‍ക്കാരിനും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അടിയന്തിരമായി വിഷയങ്ങള്‍ പരിഹരിച്ച് കേരള ബേങ്കില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്ന ജനങ്ങളോടുള്ള ബാധ്യത നിര്‍വ്വഹിക്കണമെന്നും
എം.കെ.രാഘവന് എം.പി ആവശ്യപ്പെട്ടു. 2000 ത്തോളം വരുന്ന ഒഴിവുകളില്‍ നിയമനം നടത്താതെ ഒരേ സമയം അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതരായ യുവാക്കളെയും അമിത ജോലിഭാരം അടിച്ചേല്‍പ്പിച്ച് നിലവിലുള്ള ജീവനക്കാരെയും വഞ്ചിക്കുകയാണ് സര്‍ക്കാരും മാനേജ്മെന്റുംചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരള ബേങ്ക് രൂപീകൃതമായിട്ട് 5 വര്‍ഷം പൂര്‍ത്തിയായിട്ടും 39% ഡിഎ, ശമ്പള പരിഷ്ക്കരണം ,ജോലി ചെയ്യാന്‍ ആവശ്യമായ ഭൗതിക സാഹചര്യമൊരുക്കല്‍ ,ആവശ്യത്തിന് ജീവനക്കാരെ നിയമിക്കല്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ന്യായമായ അവകാശ വിഷയങ്ങളില്‍ ഒന്നും തന്നെ പരിഹരിക്കാതെ മുന്നോട്ട് പോകാനാണ് ശ്രമമെങ്കില്‍ പാര്‍ട്ടിക്ക് നട്ടെല്ല് പണയം വെച്ചിട്ടില്ലാത്ത തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഇവിടെയുണ്ടെന്നും പ്രതികരണം വലിയതായിരിക്കുമെന്നും അദ്ദേഹം താക്കീത് നല്കി.
കേരള ബേങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്കുള്ള യാത്രയയപ്പും വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന പരിപാടിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി.കെ.സുരേഷ് അദ്ധ്യക്ഷം വഹിച്ചു. സംഘടനയുടെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സി.കെ.അബ്ദുറഹിമാന് മുഖ്യപ്രഭാഷണം നടത്തി.തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നു പിരിഞ്ഞവര്‍ക്കുള്ള യാത്രയയപ്പും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടന്നു. AlCBEF ദേശീയ ഉപദേഷ്ടാവ് പി.പ്രദീപ് കുമാര്‍, ജില്ലാ പ്രസിഡന്റ് രാജന് വി.വി, കെ.കെ.സജിത്കുമാര്‍, കെ.കെ.ലീന, അബ്ദുള്‍ റസാഖ് എം, സറീന ബി.വി, അനിത സി, രജനി കെ.പി, രാജന് പറമ്പത്ത്, സത്യന് കെ, വേണു പി.എം, പ്രേമാനന്ദന് എം എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.കെ.രാജേഷ് സ്വാഗതവും സുനില്‍കുമാര്‍ എന്‍ പി നന്ദിയും പറഞ്ഞു.
കേരള ബേങ്ക് ജീവനക്കാരോടുള്ള അവഗണന
അവസാനിപ്പിക്കണം; എം.കെ.രാഘവന്.എം.പി