വി മുരളീധരന്റേത് മനുഷ്യത്വം നഷ്ടപ്പെട്ട പ്രസ്താവന നാഷണല്‍ ലീഗ്
കോഴിക്കോട്: ചൂരല്‍മല- മുണ്ടക്കൈ ദുരന്തത്തില്‍ ഇരയായവര്‍ക്ക് സഹായം നിഷേധിച്ച കേന്ദ്രസര്‍ക്കാരിനെതിരേയും വി മുരളീധരന്റെ മനുഷ്യത്വം നഷ്ടപ്പെട്ട പ്രസ്താവനക്കെതിരെയും നാഷണല്‍ ലീഗ് ജില്ലാകമ്മിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ പ്രവര്‍ത്തക സമിതിയോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ മുഹമ്മദലി അധ്യക്ഷനായി.
കേന്ദ്ര സര്‍ക്കാര്‍ ദുരന്ത ബാധിതരായവര്‍ക്കുള്ള ഫണ്ട് എത്രയും വേഗം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി നജീബ് ചന്ദക്കുന്ന് റിപ്പോര്‍ട്ടവതരിപ്പിച്ചു. കുന്നംമ്പറ്റ, പാലവയല്‍ മൂപ്പൈനാട് എന്നിവിടങ്ങളില്‍ 20ഓളം കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുത്തതിലൂടെ നാഷണല്‍ ലീഗ് സംസ്ഥാന കമ്മിറ്റി മാസത്തില്‍ രണ്ട് ലക്ഷം രൂപയാണ് പ്രതിമാസം ചെലവഴിക്കുന്നത്.
ജില്ലാ പ്രവര്‍ത്തക സമിതി ഭാരവാഹികളായി കെ മുഹമ്മദലി (പ്രസഡന്റ്), അല്‍ മുബാറക് ബീരാന്‍ ഹാജി, അലവി പൂങ്കുയല്‍ (വൈസ് പ്രസിഡന്റ്), നജീബ് ചന്തക്കുന്ന്(ജനറല്‍ സെക്രട്ടറി). പി.കെ അഹമ്മദ് കുട്ടി ചെമ്പോത്തറ സക്കീര്‍ ഹുസൈന്‍, കോട്ടത്തറവയല്‍(സെക്രട്ടറിമാര്‍) ഹനീഫ കുന്നമംഗലം വയല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഗോവിന്ദന്‍ സി.എച്ച്, ബാപ്പുട്ടി പികെ, ടി.കെ ചെറുത്, പ്രണവ് കെ.ടി, ഇസ്മായില്‍ ഒ ഷൗക്കത്തലി. എം, കെ മൊയ്തീന്‍ കുട്ടി, എരുമക്കൊല്ലി സുധാകരന്‍ ഇ, ഇ വിജയന്‍ കെ, അബ്ദുല്‍ മുത്തലിബ് ചര്‍ച്ചയില്‍ പങ്കെടുത്തു. ശ്രീജിത്ത കുന്നംമ്പറ്റ സ്വാഗതവും, അബ്ദുല്‍ മനാഫ് ചൂരല്‍മല നന്ദിയും പറഞ്ഞു.