എല്‍.ഡി.എഫിന്റെ മാനം കാത്ത് ചേലക്കര

എല്‍.ഡി.എഫിന്റെ മാനം കാത്ത് ചേലക്കര

രണ്ടാം പിണറായി സര്‍ക്കാര്‍ വന്നശേഷം ആദ്യമായാണ് ഒരു ഉപതിരഞ്ഞെടുപ്പില്‍ ല്‍െഡിഎഫ് ജയിക്കുന്നത്. മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനെ സിപിഎം ആലത്തൂരില്‍ മത്സരിപ്പിച്ചത് തന്നെ കൈവിട്ട കോട്ട തിരിച്ചുപിടിക്കാനായിരുന്നു. ഒന്നര ലക്ഷം വോട്ടിന് പി.കെ ബിജുവിനെ തോല്‍പിച്ച് രമ്യ ഹരിദാസ് പിടിച്ചെടുത്ത മണ്ഡലം 20,000 വോട്ടിന് രാധാകൃഷ്ണന്‍ തിരിച്ചുപിടിച്ചു. ഒരു കോട്ട തിരിച്ചുപിടിക്കുമ്പോള്‍ കൈയിലുണ്ടായിരുന്ന കോട്ട കൈവിട്ടാല്‍ അത് വലിയ ക്ഷീണമാകുമായിരുന്നു. യു.ആര്‍ പ്രദീപ് പാര്‍ട്ടിയുടെ വിശ്വാസം കാത്തു. പ്രദീപിന്റെ സൗമ്യതയും ഇടപെടലും ജനകീയതയും എല്‍ഡിഎഫിന്റെ പ്ലസ് പോയിന്റുകളായിരുന്നു.പാലക്കാടായിരുന്നു. സസ്‌പെന്‍സ് ത്രില്ലര്‍ പോലുള്ള പോരാട്ടം. പക്ഷേ സിപിഎമ്മിനും എല്‍ഡിഎഫിനും ജീവന്മരണപോരാട്ടം ചേലക്കരയിലായിരുന്നു. കാല്‍നൂറ്റാണ്ടായി ചുവപ്പ് മായാത്ത പൊന്നാപുരം കോട്ട കടുത്ത പോരാട്ടത്തിനൊടുവില്‍ നിലനിര്‍ത്തി സിപിഎം കരുത്ത് തെളിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയില്‍ നിന്ന് നിന്ന് എഴുതിത്തള്ളാനാകില്ലെന്ന് സിപിഎമ്മും എല്‍ഡിഎഫും വീണ്ടും തെളിയിച്ചു.
വിവാദങ്ങളുടെ കുത്തൊഴുക്കിലും ചേലക്കരയുടെ ചുവപ്പുമായാതെ നിന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന അത് കൂടുതല്‍ കരുത്ത് പകരും. ചേലക്കരയില്‍ തമ്പടിച്ച് പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയായിരുന്നു. തൃശൂര്‍ പൂരം കലക്കല്‍ കരുവന്നൂര്‍ വിവാദം അടക്കം കടുത്ത വിവാദങ്ങള്‍ സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിച്ചാണ് എല്‍ഡിഎഫ് ഈ വിജയം നെയ്‌തെടുത്തത്. സിപിഎമ്മിന്റെ സംഘടന സംവിധാനത്തിന്റെ ശക്തി വിളിച്ചോതുന്നു ഈ വിജയം. 2026 ലേക്ക് സിപിഎമ്മിന് പ്രതീക്ഷ നല്‍കുന്നത് കൂടിയാണ് ഈ വിജയം. 39,400 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷം രാധാകൃഷ്ണന് സമ്മാനിച്ച ചേലക്കര 2016 ല്‍ പിണറായി തരംഗത്തിലും പ്രദീപിന് 10,200 ഭൂരിപക്ഷം നേടിക്കൊടുത്തു.

 

എല്‍.ഡി.എഫിന്റെ മാനം കാത്ത് ചേലക്കര

Share

Leave a Reply

Your email address will not be published. Required fields are marked *