മഹാരാഷ്ട്രയില്‍ മഹാ വിജയവുമായി ബി.ജെ.പി

മഹാരാഷ്ട്രയില്‍ മഹാ വിജയവുമായി ബി.ജെ.പി

മുംബൈ: മഹാരാഷ്ട്രയില്‍ മഹാ വിജയവുമായി ബി.ജെ.പി. സഖ്യമായ മഹായുതി അധികാരത്തിലേക്ക്. മഹായുതി കേവലഭൂരിപക്ഷമായ 145 എന്ന മാന്ത്രികസംഖ്യ മറികടന്നു. ഏറ്റവും ഒടുവിലെ ഫലസൂചനകള്‍ പ്രകാരം ബി.ജെ.പി.യുടെ കരുത്തില്‍ 217 സീറ്റുകളിലാണ് മഹായുതി മുന്നേറുന്നത്. ഇതില്‍ 125 സീറ്റുകളില്‍ ബി.ജെ.പി.യ്ക്കാണ് ലീഡ്. ശിവസേന ഏക്നാഥ് ഷിന്ദേ വിഭാഗം 54 സീറ്റുകളിലും എന്‍.സി.പി. അജിത് പവാര്‍ വിഭാഗം 35 സീറ്റുകളിലും മുന്നേറ്റം തുടരുകയാണ്.

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ തീര്‍ത്തും മങ്ങിയതായിരുന്നു മഹാവികാസ് അഘാഡിയുടെ പ്രകടനം. ആദ്യമണിക്കൂറുകളില്‍ വെറും 60 സീറ്റുകളില്‍ മാത്രമാണ് മഹാവികാസ് അഘാഡിയുടെ മുന്നേറ്റം. കോണ്‍ഗ്രസ് 22 സീറ്റുകളിലും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 20 സീറ്റുകളിലും എന്‍.സി.പി. ശരദ് പവാര്‍ 12 സീറ്റുകളിലും മാത്രമാണ് ലീഡ് ചെയ്യുന്നത്.

ബി.ജെ.പി. സ്ഥാനാര്‍ഥികളായ ദേവേന്ദ്ര ഫഡ്നവിസ് നാഗ്പുര്‍ സൗത്ത് വെസ്റ്റിലും ശ്രീജയ ചവാന്‍ ബോഖറിലും ചന്ദ്രകാന്ത് പാട്ടീല്‍ കോത്രൂഡിലും നീതേഷ് റാണെ കങ്കാവാലിയിലും മുന്നിട്ടുനില്‍ക്കുകയാണ്. കോപ്രി പാച്ച്പഖഡിയില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും ബാരാമതിയില്‍ അജിത് പവാറും മുന്നിലാണ്. ശിവസേന ഉദ്ദവ് വിഭാഗം സ്ഥാനാര്‍ഥി ആദിത്യ താക്കറെ വര്‍ളിയില്‍ ലീഡ് ചെയ്യുന്നു.

 

മഹാരാഷ്ട്രയില്‍ മഹാ വിജയവുമായി ബി.ജെ.പി

Share

Leave a Reply

Your email address will not be published. Required fields are marked *