സോറന്‍ ട്രന്‍ഡ്; ജാര്‍ഖണ്ഡില്‍ കുതിച്ചുയര്‍ന്ന് ഇന്‍ഡ്യാ സഖ്യം
റാഞ്ചി: ജാര്‍ഖണ്ഡില്‍ ലീഡ് ഉയര്‍ത്തി ഇന്‍ഡ്യാ സഖ്യം. മിനിറ്റുകള്‍ക്ക് മുമ്പ് മാത്രം ലീഡുയത്തിയിരുന്ന എന്‍ഡിഎയെ മലര്‍ത്തിയടിച്ചാണ് ഇന്‍ഡ്യാ സഖ്യത്തിന്റെ മുന്നേറ്റം. 88ല്‍ 28 സീറ്റുകളില്‍ ബിജെപി ലീഡ് ഉയര്‍ത്തി നില്‍ക്കുമ്പോള്‍ 49 സീറ്റുകളിലും ഇന്‍ഡ്യാ സഖ്യത്തിനാണ് ലീഡ്. ബാക്കിയുള്ള നാല് സീറ്റുകളിലാണ് മറ്റു പാര്‍ട്ടികള്‍ ലീഡ് ഉയര്‍ത്തി നില്‍ക്കുന്നത്. സംസ്ഥാനത്തെ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ 4,921 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്.
എക്‌സിറ്റ് പോള്‍ ഫലങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലാണ് നിലവില്‍ ഇന്‍ഡ്യാ മുന്നണി ലീഡ് ഉയര്‍ത്തിയിരിക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം എന്‍ഡിഎക്കാണ് സംസ്ഥാനത്ത് മുന്‍തൂക്കം. എന്നാല്‍ ഉയര്‍ന്ന പോളിങ് ശതമാനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇന്‍ഡ്യാ സഖ്യം.ജാര്‍ഖണ്ഡില്‍ 1213 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഭാര്യ കല്പന സോറന്‍, മുന്‍ ബിജെപി മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി, ജെഎംഎം വിട്ട് ബിജെപിയില്‍ എത്തിയ ചംപെയ് സോറന്‍ തുടങ്ങിയവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്ന പ്രമുഖര്‍.
അടുത്തിടെ നിരവധി രാഷ്ട്രീയ ട്വിസ്റ്റുകള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. ഭൂമി കുംഭകോണ കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറസ്റ്റിലായതും ജയിലിലായതും പിന്നീട് പുറത്തിറങ്ങി വീണ്ടും മുഖ്യമന്ത്രിയായതുമെല്ലാം ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പിലുടനീളം ചര്‍ച്ചയായിരുന്നു.കൂടാതെ, ജെഎംഎമ്മിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് ചംപെയ് സോറന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയത്.