തിരുവനന്തപുരം : വയനാട്ടില്‍ ഒരുലക്ഷത്തിലധികം ലീഡുമായി പ്രിയങ്കും ചേലക്കരയില്‍ എല്‍ഡിഎഫും,പാലക്കാട് ബിജെപി കോട്ട പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തിലും മുന്നേറുന്നു.
പാലക്കാട് മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകളിലും ആദ്യ റൗണ്ടിലും ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ മുന്നിലായിരുന്നു. ബിജെപിക്ക് മുന്‍തൂക്കമുളള നഗരസഭയിലെ വോട്ടുകളാണ് ആദ്യമെണ്ണിയത്. ആദ്യ റൗണ്ട് ബിജെപി മുന്നേറ്റമുണ്ടാക്കിയെങ്കിലും രണ്ടാം റൗണ്ടില്‍ യുഡിഎഫ് ലീഡ് തിരിച്ച് പിടിച്ചു. പിന്നീട് ഈ മുന്നേറ്റം തുടര്‍ന്ന യുഡിഎഫിന് അഞ്ചാം റൌണ്ടില്‍ തിരിച്ചടിയുണ്ടായി. അഞ്ചാം റൌണ്ടില്‍ മൂത്താന്തറ ഉള്‍പ്പെടുന്ന മേഖലയില്‍ ബിജെപി വീണ്ടും ലീഡ് പിടിച്ചു.
പാലക്കാട് നഗരസഭയില്‍ ഇത്തവണ ബിജെപിക്ക് വലിയ തോതില്‍ വോട്ട് കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനുണ്ടാക്കിയ നേട്ടമുണ്ടാക്കാന്‍ സി കൃഷ്ണകുമാറിന് സാധിച്ചില്ല. നഗരസഭയില്‍ ഇത്തവണ ബിജെപിക്ക് കുറഞ്ഞ വോട്ടുകള്‍, കോണ്‍ഗ്രസിലേക്കാണ് വോട്ട് ചോര്‍ന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ 430 വോട്ട് നഗരസഭയില്‍ കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് 111 വോട്ടും വര്‍ധിച്ചു.
ചേലക്കരയില്‍ ഇടത് മുന്നേറ്റം തുടക്കത്തില്‍ ത്െനെ ഇറക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ രമ്യ ഹരിദാസിന് സാധിച്ചില്ല.
വയനാട്ടില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി വലിയ മുന്നേറ്റമുണ്ടാക്കുന്നു. ഭൂരിപക്ഷം ഒരു ലക്ഷം കടന്ന് മുന്നേറുന്ന. നാല് ലക്ഷം ഭൂരിപക്ഷം കടക്കുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി രണ്ടാം സ്ഥാനത്തും നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.
സംസ്ഥാനങ്ങളിലേക്ക് വരുമ്പോള്‍ ത്സാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യവും മഹാരാഷ്ട്രയില്‍ മഹായുതി സഖ്യവും മുന്നേറുകയാണ്.