കേന്ദ്ര- സംസ്ഥാന ജി എസ് ടി നിയമങ്ങള്‍ ലളിത വല്‍ക്കരിക്കണം
കോഴിക്കോട്: മാളുകള്‍, ഓണ്‍ലൈന്‍ വ്യാപാരം, ജി എസ് ടി സങ്കീര്‍ണത, വാണിജ്യ നികുതി കെട്ടിടങ്ങള്‍ക്ക് അശാസ്ത്രീയ ജിഎസ് ടി തുടങ്ങി തൊട്ടതിനൊക്കെ നികുതി ഭീകരത മൂലം നിരവധി ചെറുകിട, ഇടത്തര സ്ഥാപനങ്ങളും, കെട്ടിട ഉടമകളും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.
2017ല്‍ ജി എസ് ടി ആവിഷ്‌കരിക്കുമ്പോള്‍ ഇന്ത്യ മുഴുവന്‍ ഒറ്റ നികുതി, ഒരേ വില, ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും, സര്‍ക്കാരുകള്‍ക്കും, നികുതി ദായകര്‍ക്കും, ഒരുപോലെ ഗുണകരം എന്ന് പ്രഖ്യാപിച്ച് ഉദ്യോഗസ്ഥര്‍ക്കും, നികുതി ദായകര്‍ക്കും വേണ്ടത്ര പഠനം നടത്താന്‍ അവസരം നല്‍കാതെ ധൃതിപിടിച്ച് നടപ്പാക്കിയതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് സിറ്റി മാര്‍ച്ച് അസോസിയേഷന്‍ യോഗം വിലയിരുത്തി. കേരള ജനറല്‍ സെയില്‍ ടാക്‌സ്, വാല്യൂ ആഡഡ് ടാക്‌സ് സമ്പ്രദായ പ്രകാരം ഒരു സ്ഥലത്ത് കണക്കുകള്‍ ബോധിപ്പിക്കുന്നതിനു പകരം ഇപ്പോള്‍ കേന്ദ്ര സംസ്ഥാന ജിഎസ്ടി വകുപ്പുകളില്‍ വെവ്വേറെ കണ്കകുകള്‍ സമര്‍പ്പിക്കേണ്ട അവസ്ഥയാണ്.
പൊതുജനങ്ങള്‍ക്ക് നിത്യജീവിതത്തില്‍ അത്യാവശ്യമായ പെട്രോള്‍ ഡീസല്‍ എന്നിവ കോഴിക്കോട് കണ്ണൂര്‍ ജില്ലകള്‍ക്കിടയില്‍ വരുന്ന മാഹിയില്‍ ലിറ്ററിന് യഥാക്രമം 12, 14 രൂപ വില കുറവാണ്. കള്ളക്കടത്ത് മൂലം സര്‍ക്കാരിന് ലഭിക്കേണ്ട നികുതി പോലും ലഭിക്കുന്നില്ല.
യോഗത്തില്‍ പ്രസിഡന്റ് കെ പി സുധാകരന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി യോഗം ഉദ്ഘാടനം ചെയ്തു. മുന്‍പ്രസിഡന്റ് എം ഐ അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. ജോഷി പോള്‍, കെ.വി. മെഹബുബ്, ബാബുലാസര്‍, എം. എന്‍. ഉല്ലാസന്‍, അനില്‍ചെറിയാന്‍, എം. കെ. ബിജു, കെ. പി. രാജു, സി. യു. ജോബ്,സി. സി. മനോജ്, സി. കെ. ബാബു, ജനറല്‍ സെക്രട്ടറി നോവെക്‌സ് മന്‍സൂര്‍ സി കെ സ്വാഗതവും ഖജാന്‍ജി ബിജു പനക്കല്‍ നന്ദിയും രേഖപ്പെടുത്തി.