സര്‍ഗാത്മക സാഹിത്യം ഭാഷയേയും മാനവികതയേയും ഉയര്‍ത്തിപ്പിടിക്കുന്നു
പേരാമ്പ്ര: സര്‍ഗാത്മക സാഹിത്യവും എഴുത്തും മാനവികതയുടെ മഹത്വ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പര്യാപതമാക്കണമെന്ന് പ്രശസ്ത എഴുത്തുകാരന് കെ.ഇ.എന്‍ കുഞ്ഞമ്മദ് പറഞ്ഞു. ഭാഷാശ്രീ മുന്‍ മുഖ്യപത്രാധിപര്‍ ആര്.കെ.രവിവര്‍മ്മയുടെ 8)ീ അനുസ്മരണവും സംസ്ഥാന സാഹിത്യ പുരസ്കാര സമര്പ്പണവുംപേരാമ്പ്രയില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യകാരന് ജോസഫ് പൂതക്കുഴി അധ്യക്ഷനായി. പൊതുപ്രവര്‍ത്തകരും എഴുത്തുകാരുമായ രവീന്ദ്രന് കേളോത്ത്, ചമ്പോളി ശ്രീനിവാസന് ,സലീന്ദ്രന് പാറച്ചാലില്‍, ജോജോ കായംകുളം എന്നിവരെ ആദരിച്ചു.രത്നകുമാര്‍ വടകര പുരസ്കാര കൃതികള്‍ അവലോകനം ചെയ്തു.
സാഹിത്യ വിഭാഗത്തില്‍ ഡോ. ബഞ്ചമിന് ഈശോ ,വയനാട് (മൈന്‍ഡ് ട്യൂണിംഗ് ആര്‍ട്ട് – മന:ശാസ്ത്ര പീനം) പി.ദേവ് ഷാ, കോഴിക്കോട്( തേവര് വെള്ളന് – നോവല്‍) പ്രദീപ് എന്‍.വി. പട്ടാമ്പി, പാലക്കാട് ( ചിത്രശലഭങ്ങളോടൊപ്പം ഒറ്റയ്ക്ക് – കവിത ) മാധവന് പയമ്പ്ര, കോഴിക്കോ ട് ( എഴുത്തുത്സവം – കഥ ) കുഞ്ഞിക്കണാരന്‍ പട്ടോനക്കണ്ടി, കോഴിക്കോട് (എന്റെ ദേശം വിളയാട്ടൂര്‍- പ്രാദേശിക ചരിത്രം) ഒതയമംഗലത്ത് മദ നമോഹനന്, കോഴിക്കോട് (നദികള്‍ക്ക് മടക്കയാത്രയില്ല – ലേഖനം) പി.രാധാകൃഷ്ണന്, കോഴിക്കോട് (സ്പെഷ്യല്‍ ജൂറി പുരസ്കാരം – ഇറങ്ങിപ്പോകുന്നതും കയറി വരുന്നതും, കവിത) എന്നിവരും ബാലസാഹിത്യ വിഭാഗത്തില്‍ എസ്.കമറുദ്ദീന്, കോഴിക്കോട് (പാക്കാന്‍ കൊതിക്കുന്ന പക്ഷികള്‍- ബാലനോവല്‍) സുരേ ന്ദ്രന്‍ ശ്രീമൂലനഗരം, എറണാകുളം ( കല്‍ക്കണ്ട മാമ്പഴങ്ങള്‍ – ബാലകവിത) എന്നിവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി . ചടങ്ങില്‍ കെ.വി.ജോര്‍ജ് കുറുവാ ച്ചിറയുടെ യാത്രാവിവരണ ഗ്രന്ഥം ഗോവയിലൂടെ, പി.എം ഉള്ളൂരിന്റെ കവിതാ സമാഹാരം നോവുന്ന സ്മരണകള്‍ എന്നീ പുസ്തകങ്ങള്‍ കെ.ഇ.എന്‍ പ്രകാശനം ചെയ്തു. എഴുത്തുകാരന് പി.ജെ.ഈപ്പന് മുഖ്യാതിഥിയായി.പ്രകാശന് വെള്ളിയൂര്‍ സ്വാഗതം പറഞ്ഞു.
കോഴിക്കോട് സാഹിത്യ നഗര പ്രഖ്യാപനത്തിന്റെ ഭാഗമായ രണ്ടാം ഘട്ട സൗജന്യ പുസതക വിതരണവും നടന്നു.വി.പി.ഇബ്രാഹിം, വസന്തകുമാര്‍ വൈജയന്തിപുരം, ഉഷ സി നമ്പ്യാര്‍, സഹദേവന്മൂലാട്, രതീഷ് ഇ നായര്‍, സദന് കല്പ്പത്തൂര് തുടങ്ങിയവര്‍ സം സഫാരിച്ചു.മുകുന്ദന് ഒഞ്ചിയം നന്ദി പറഞ്ഞു.