ഒല 500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു; കാരണം ഇതാണ്

ഒല 500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു; കാരണം ഇതാണ്

ഒല 500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു; കാരണം ഇതാണ്

ഡല്‍ഹി: 500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒല ഇലക്ട്രിക്. പുനഃസംഘടനയുടെ ഭാഗമായിട്ടാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.

ഏകദേശം 4,000 പേരുള്ള സ്ഥാപനത്തിന്റെ തൊഴിലാളികളുടെ 12 ശതമാനത്തിലധികം വരും ഇത്. പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ”ഇത് കഴിഞ്ഞ കുറച്ച് മാസങ്ങളായി നടക്കുന്ന ഒരു പുനര്‍നിര്‍മാണ പ്രക്രിയയാണ്, അടുത്ത മാസത്തോടെ ഇത് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. അനാവശ്യ റോളുകള്‍ നീക്കം ചെയ്യുക, കാര്യക്ഷമത മെച്ചപ്പെടുത്തുക, മാര്‍ജിന്‍ വര്‍ധിപ്പിക്കുക, ലാഭം കൈവരിക്കുക എന്നിവയാണ് ലക്ഷ്യം.’ കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ പിരിച്ചുവിടലിനെക്കുറിച്ച് ഒല ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ മാസം, ഉപഭോക്തൃ അവകാശ ഏജന്‍സിക്ക് ഒലയുമായി ബന്ധപ്പെട്ട പതിനായിരത്തിലേറെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഒല ഇലക്ട്രിക്കിന് നോട്ടീസ് അയച്ചിരുന്നു. സിസിപിഎയില്‍ നിന്ന് ലഭിച്ച 10,644 പരാതികളില്‍ 99.1 ശതമാനവും പരിഹരിച്ചിട്ടുണ്ടെന്ന് ഒല പ്രതികരിക്കുകയും ചെയ്തിരുന്നു.ഒല ഇലക്ട്രികിന്റെ സേവന നിലവാരവും ഉല്‍പ്പന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്വേഷണം നടത്തുമെന്ന് ഇന്ത്യന്‍ ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖാരെ വ്യക്തമാക്കിയിരുന്നു.

2023 സെപ്തംബര്‍ 1 നും 2024 ഓഗസ്റ്റ് 30 നും ഇടയില്‍, ഉപഭോക്തൃ കാര്യ വകുപ്പ് നിയന്ത്രിക്കുന്ന നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ് ലൈന് ഒലയുടെ ഇ-സ്‌കൂട്ടറുകളുമായി ബന്ധപ്പെട്ട് 10,644 പരാതികളാണ് ലഭിച്ചത്. ഇതില്‍ 3,389 കേസുകള്‍ സേവനത്തില്‍ കാലതാമസം വരുത്തി, 1,899 എണ്ണം ഡെലിവറി കാലതാമസവുമായി ബന്ധപ്പെട്ടതാണ്, കൂടാതെ 1,459 എണ്ണം പാലിക്കാത്ത സേവന വാഗ്ദാനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുമാണ്.

വാഹനങ്ങളിലെ നിര്‍മാണ തകരാറുകള്‍, സെക്കന്‍ഡ് ഹാന്‍ഡ് സ്‌കൂട്ടറുകള്‍ വില്‍ക്കുന്നത്, റദ്ദാക്കിയ ബുക്കിംഗുകള്‍ക്ക് പണം തിരികെ ലഭിക്കാത്തത്, സര്‍വീസ് ചെയ്തതിന് ശേഷമുള്ള ആവര്‍ത്തിച്ചുള്ള പ്രശ്നങ്ങള്‍, അമിത ചാര്‍ജ്ജിങ്, ബില്ലിങ് പൊരുത്തക്കേടുകള്‍, ബാറ്ററിയിലെ പതിവ് പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് ഉപഭോക്താക്കള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *