യുഎസ് കോടതിയിലെ കേസ്: ‘ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് അദാനി

യുഎസ് കോടതിയിലെ കേസ്: ‘ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് അദാനി

യുഎസ് കോടതിയിലെ കേസ്: ‘ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് അദാനി

ന്യൂഡല്‍ഹി: യുഎസ് കോടതിയിലെ കേസില്‍ പ്രതികരിച്ച് ഗൗതം അദാനി. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കിയ അദ്ദേഹം കേസ് നിയമപരമായി നേരിടുമെന്നും അറിയിച്ചു. നിയമവ്യവസ്ഥയോട് വിധേയത്വം പുലര്‍ത്തുന്ന സ്ഥാപനമാണ് അദാനി ഗ്രൂപ്പെന്നും അദാനി പറഞ്ഞു. വാര്‍ത്താ കുറിപ്പിലൂടെയാണു പ്രതികരണം.

ന്യൂയോര്‍ക്ക് കോടതിയാണ് ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തിയത്. ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ വിതരണ കരാറുകള്‍ നേടുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കിയെന്നതാണു കുറ്റം.

കമ്പനി അഴിമതിരഹിത നയമാണ് സ്വീകരിക്കുന്നതെന്ന് യുഎസ് ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലും കോടതി നടപടി സ്വീകരിച്ചിട്ടുണ്ട്. വഞ്ചനയ്ക്കും തട്ടിപ്പിനുമാണ് അദാനി ഗ്രൂപ്പിനെതിരെ കേസെടുത്തത്.

അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അദാനി ഇന്ത്യന്‍ നിയമവും അമേരിക്കന്‍ നിയമവും ലംഘിച്ചതായി വ്യക്തമായിരിക്കുകയാണ്. അദ്ദേഹം ഇപ്പോഴും രാജ്യത്ത് സ്വതന്ത്രനായി തുടരുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാര്‍ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഴിമതിയില്‍ പങ്കുണ്ട്. അദ്ദേഹമാണ് അദാനിയെ സംരക്ഷിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *