കേരളത്തിൽ മൂന്നുപേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു

കേരളത്തിൽ മൂന്നുപേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുപേര്‍ക്കുകൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. ദുബൈയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കും മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയില്‍ രോഗമുണ്ടെന്ന് ഉറപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 17 ആയി.

കണ്ണൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. തൃശ്ശൂര്‍ സ്വദേശി ജില്ലാ ആശുപത്രിയിലും. ഇരുപത്തൊന്നുകാരനായ ഇയാള്‍ ഇറ്റലിയില്‍നിന്നെത്തിയ റാന്നി സ്വദേശികളോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ച ശേഷമാണ് ആരോഗ്യവകുപ്പ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ഇദ്ദേഹം ഈ വിമാനത്തില്‍ യാത്രചെയ്തകാര്യം നിഷേധിച്ചു. പിന്നീട് ആരോഗ്യവകുപ്പ് നിര്‍ബന്ധപൂര്‍വം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞദിവസം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച 76-കാരന് കൊറോണയായിരുന്നെന്ന് സ്ഥിരീകരിച്ചു. വടക്കന്‍ കര്‍ണാടകത്തിലെ കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖിയാണ് മരിച്ചത്. സൗദിയില്‍നിന്ന് ഫെബ്രുവരി 29-നാണ് ഇയാള്‍ നാട്ടിലെത്തിയത്. പനിയും ചുമയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കലബുറഗിയിലെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ഹൈദരാബാദിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് സാമ്ബിള്‍ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയത്. രാജ്യത്ത് 80 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 14 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 10 പേര്‍ക്കും ഡല്‍ഹിയില്‍ ആറുപേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *