അമിതമായ പകല്‍ ഉറക്കമുണ്ടോ? പ്രീ ഡിമെന്‍ഷ്യ സിന്‍ഡ്രോമിന് കാരണമാകാമെന്ന് പഠനം

അമിതമായ പകല്‍ ഉറക്കമുണ്ടോ? പ്രീ ഡിമെന്‍ഷ്യ സിന്‍ഡ്രോമിന് കാരണമാകാമെന്ന് പഠനം

അമിതമായ പകല്‍ ഉറക്കമുണ്ടോ? പ്രീ ഡിമെന്‍ഷ്യ സിന്‍ഡ്രോമിന് കാരണമാകാമെന്ന് പഠനം

 

പകല്‍ സമയത്ത് അമിതമായി ഉറങ്ങുകയോ ദൈനംദിന പ്രവര്‍ ത്തനങ്ങളില്‍ ഉന്മേഷം ഇല്ലാതാവുകയോ ചെയ്യുന്നത് പ്രായമായവരില്‍ മോട്ടോറിക് കോഗ്‌നിറ്റീവ് റിസ്‌ക് (എംസിആര്‍) എന്ന പ്രീ ഡിമെന്‍ഷ്യ സിന്‍ഡ്രോം വികസിക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കും. ഇത് ഡിമെന്‍ഷ്യയായി പുരോഗമിക്കാമെന്നും ന്യൂയോര്‍ക്കിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളജ് ഓഫ് മെഡിസിന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇടയ്ക്കിടെ ഉണ്ടാകുന്ന ഓര്‍മക്കുറവ്, മന്ദഗതിയിലുള്ള നടത്തം തുടങ്ങിയവ എംസിആറിന്റെ ചില ലക്ഷണങ്ങളാണ്. പ്രായമായവര്‍ അമിതമായി പകല്‍ ഉറങ്ങുന്നത് ഈ ലക്ഷണങ്ങളിലേക്ക് നയിക്കുന്നതായി ഗവേഷകര്‍ പറയുന്നു. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് രോഗനിര്‍ണയം നേരത്തെ നടത്തുന്നത് സിമെന്‍ഷ്യ വികസിക്കുന്നതില്‍ നിന്ന് തടയുന്നതിനും ലഘൂകരിക്കുന്നതിനും സഹായിക്കും.

65ന് മുകളില്‍ പ്രായമായ ഡിമെന്‍ഷ്യ ഇല്ലാത്ത 445 ആളുകളെ പഠനത്തിന് വിധേയമാക്കി. പഠനകാലയളവില്‍ മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ ഒരിക്കല്‍ അവരുടെ ഓര്‍മകള്‍ വീണ്ടെടുക്കാനുള്ള കഴിവ്, ഉറക്കരീതികള്‍, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തി. അവരുടെ നടത്തത്തിന്റെ വേഗതയും ട്രെഡ്മില്ലുകളുടെ സഹായത്തോടെ മൂന്ന് വര്‍ഷം ട്രാക്ക് ചെയ്തു. അമിതമായ പകല്‍ ഉറക്കവും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഉന്മേഷക്കുറവും പ്രകടിപ്പിച്ച 35.5 ശതമാനം ആളുകളിലും എംസിആര്‍ വികസിച്ചതായി ഗവേഷകര്‍ പറയുന്നു.

ചില ആളുകളില്‍ അമിതമായി ഉറങ്ങുന്നതും പകല്‍ സമയത്ത് മന്ദത അനുഭവപ്പെടുന്നതും എംസിആറിന്റെ ആദ്യകാല ലക്ഷണങ്ങളാകാമെന്ന് പഠനം സൂചിപ്പിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *