കോഴിക്കോട് : പുതിയാപ്പ- പാവങ്ങാട് മേല്‍പ്പാലം സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണമെന്ന് മഹിളമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ്.
റെയിലിന് മുകളിലെ മേല്‍പ്പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കി എട്ട് വര്‍ഷമായിട്ടും അപ്രോച്ച് റോഡ് നിര്‍മ്മിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി. സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. പൊതുമാരമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രശ്നപരിഹാരത്തിന് അടിയന്തരമായി ഇടപ്പെണമെന്നും നവ്യ ഹരിദാസ് ആവശ്യപ്പെട്ടു.
ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു മുഖ്യപ്രഭാഷണം നടത്തി.ഏരിയ പ്രസിഡണ്ട് ടി.പി. സുനില്‍ രാജ് അദ്ധ്യക്ഷത വഹിച്ചു.ജനകീയസമരസമിതി ചെയര്മാന് എന്‍.പി പ്രകാശന്, ജനറല്‍ കണ്‍വീനര്‍ കെ.വി. അജിത്ത് കുമാര്‍, ബി.ജെ.പി. ഏരിയ ജനറല്‍ സെക്രട്ടറി ടി.കെ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ബി.ജെ.പി. മണ്ഡലം സെക്രട്ടറി പി.കെ. മാലിനി ,മഹിളമോര്‍ച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശന്, മണ്ഡലം പ്രസിഡണ്ട് ജിഷ ഷിജു, സെക്രട്ടറി രാജശ്രീ സന്തോഷ്, ബി.ജെ.പി. സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ടി. അര്ജുന്, സഹ കണ്‍വീനര്‍ അരുണ്‍ രാമദാസ് നായക്ക്, ഒ.ബി.സി. മോര്‍ച്ച സോഷ്യല്‍ മീഡിയ കണ്‍വിനര്‍ കെ.വി. രുപേഷ്,കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ടി.പ്രജേഷ് , ജനറല്‍ സെക്രട്ടറി എ.പി. പുരുഷോത്തമന്, ഏരിയ പ്രസിഡണ്ടുമാരായ മധു കാമ്പുറം. പി.ശിവദാസന്‍, വര്‍ഷ അര്ജുന്, ജനറല്‍ സെക്രട്ടറി മാലിനി സന്തോഷ്, വൈസ് പ്രസിഡണ്ട് സജീവ് പ്രസാദ്, സെക്രട്ടറി കെ. കെ. പ്രഭാഷ് എന്നിവര്‍ നേതൃത്വം നല്കി.
പുതിയാപ്പ- പാവങ്ങാട് മേല്‍പ്പാലം
സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം;
നവ്യ ഹരിദാസ്