എല്‍ഐസി ഏജന്റുമാര്‍ ധര്‍ണ്ണ നടത്തി

എല്‍ഐസി ഏജന്റുമാര്‍ ധര്‍ണ്ണ നടത്തി

കോഴിക്കോട്: ആള്‍ ഇന്ത്യ എല്‍ഐസി ഏജന്റ്‌സ് ഫെഡറേഷന്‍ കോഴിക്കോട് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്‍ഐസി ഡിവിഷന്‍ ഓഫീസിന് മുന്നില്‍ കൂട്ട ധര്‍ണ്ണ നടത്തി.സമരം കോഴിക്കോട് പാര്‍ലിമെന്റംഗം എം.കെ.രാഘവന്‍ ഉദ്ഘാടനം ചെയ്തു.

എല്‍ഐസി ഏജന്റുമാരുടെ വെട്ടിക്കുറച്ച കമ്മീഷന്‍ പുന:സ്ഥാപിക്കുക, എല്‍ഐസി യില്‍ ചേരുന്നതിനുള്ള പ്രായം 55 ല്‍ നിന്നും 50 ആക്കി കുറച്ചനടപടി പിന്‍വലിക്കുക, പോളിസി പ്രീമിയത്തിന്‍ മേല്‍ ചുമത്തിയ ജിഎസ്ടി പിന്‍വലിക്കുക, മിനിമം തുക ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കിയ നടപടി പിന്‍വലിക്കുക,
എല്‍ഐസി ഏജന്റുമാരുടെ ഗ്രാറ്റുവിറ്റി വര്‍ധിപ്പിക്കുക, ഇഎസ്‌ഐ, പിഎഫ് എന്നിവ അനുവദിക്കുക, 60 വയസ്സു കഴിഞ്ഞ എല്ലാ ഏജന്റുമാര്‍ക്കും
10,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുക, പാര്‍ലിമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന100%എഫ്ഡിഐ ബില്‍ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണ നടന്നത്.

ഡിവിഷന്‍ പ്രസിഡണ്ട് സി.ഒ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എസ്.കെ.അബൂബക്കര്‍, കെ.രാജീവ് , ഇ.സി.സതീശന്‍, പി. എസ്. അനീഷ്, പി.പി.കൃഷ്ണന്‍, പി.വേണുഗോപാല്‍, എം.ലേഖതന്‍, എം.അബ്ദുള്‍ സമദ്, എം.രാമദാസ്, കെ.ജയപ്രകാശ്, കുഞ്ഞികൃഷ്ണന്‍, ജോയ്,പി.പി.കുര്യന്‍,കെ.പി.കരുണാകരന്‍, ജയകൃഷ്ണന്‍, തുടങ്ങിയ ട്രേഡ് യുണിയന്‍ നേതാക്കള്‍ സംസാരിച്ചു. എം. പി. അയ്യപ്പന്‍ സ്വാഗതവും കെ.വി. ഷാജി നന്ദിയും പറഞ്ഞു.

 

 

എല്‍ഐസി ഏജന്റുമാര്‍ ധര്‍ണ്ണ നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *