കോഴിക്കോട്: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318E സംഘടിപ്പിക്കുന്ന സൗജന്യ കൃത്രിമ കാല് ക്യാമ്പ് ഡിസംബര്‍ 16 മുതല്‍ 25 വരെ കൂത്തുപറമ്പ് ലയണ്‍സ്ക്ലബ്ബിന്റെ ആസ്ഥാനമായ റോറിങ് റോക്കില്‍ നടക്കുമെന്ന് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവി ഗുപ്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജന്മനാ അംഗവിഹീനരായവര്‍ക്കും, അപകടം, പ്രമേഹം എന്നിവ മൂലം കാലുകള്‍ നഷ്ടപ്പെട്ടവര്‍ക്കും സൗജന്യമായ കൃത്രിമ കാലുകള്‍ ക്യാമ്പില്‍വെച്ച് നിര്‍മ്മിച്ച് നല്‍കും.
സേവനം ആവശ്യമുള്ളവര്‍ ക്യാമ്പ് തുടങ്ങുന്ന 16ന് കാലത്ത് എത്തിച്ചേരേണ്ടതാണ്. താഴെ കൊടുത്ത നമ്പറില്‍ ഗുണഭോക്താക്കള്‍ പേര്, വയസ്സ്, സ്ഥലം, ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ ഡിസംബര്‍ 3ന് മുമ്പെ ഈ മൊബൈല്‍ നമ്പറില്‍ വാട്സ്ആപ്പ് മുഖേന അയക്കേണ്ടതാണ്. 9447853586, 9961928858.
ക്യാമ്പില്‍ വരുമ്പോള്‍ ഒരു ഫോട്ടോ, ഐഡന്റിറ്റി കാര്‍ഡിന്റെ കോപ്പി എന്നിവ കൊണ്ടുവരേണ്ടതാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മാഹി എന്നിവിടങ്ങളിലെ ലയണ്‍സ് ക്ലബ്ബുകളുമായി ബന്ധപ്പെട്ടാല്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതാണ്.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.മുകുന്ദന്, പ്രേംകുമാര്‍, ജി.സുധാകരന്, കാണി പ്രകാശന്, ദീപു ശ്രീജിത്ത് പങ്കെടുത്തു.