സുഭദ്ര കുട്ടി അമ്മ ചെന്നിത്തലയെ ആദരിച്ചു

സുഭദ്ര കുട്ടി അമ്മ ചെന്നിത്തലയെ ആദരിച്ചു

ദുബായ്: 1978 കണ്ണൂര്‍ ജില്ലയിലെ മുട്ടം വെങ്ങര മാപ്പിള യു.പി.സ്‌ക്കൂളിലെ ഭാഷാധ്യാപികയായി ജോലിയില്‍ പ്രവേശിച്ച സുഭദ്ര കുട്ടി അമ്മ ടീച്ചര്‍ ചെന്നിത്തലയെ മുട്ടം മുസ്ലിം ജമാഅത്ത് ദുബായ് കമ്മിറ്റി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പൊന്നാട അണിയിച്ച് ആദരിച്ചു. ടീച്ചറുടെ ആദ്യ കവിതാ സമാഹരമായ ‘അകമലര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മത്തിന് ഷാര്‍ജ അന്താരാഷ്ട പുസ്തകമേളയില്‍ എത്തിയതായിരുന്നു. ചിരന്തന പബ്ബിക്കേഷന്റെ നേതൃത്വത്തിലായിരുന്നു പ്രകാശനം കര്‍മ്മം നടന്നത്.

2008 നിന്നും വിരമിച്ച ടീച്ചര്‍ ആനുകാലികളില്‍ കവിത എഴുതിത്തുടങ്ങി റേഡിയോയില്‍ കവിതകളും അക്ഷരശ്ലോകങ്ങളും അവതരിപ്പിക്കാറുണ്ടായിരുന്നു ടീച്ചര്‍ അക്രമങ്ങള്‍ക്കും, അനീതികള്‍ക്കുമെതിരെ സാമൂഹ്യ പ്രതിബദ്ധതയോടെ അടരാടുന്ന മൂല്യച്യുതികള്‍ക്കും പരിസ്ഥിതി തകര്‍ച്ചയ്ക്കും എതിരേ പ്രതിഷേധിക്കുന്ന സ്ത്രി ശബ്ദമാണ് കവിതകളിലൂടെ ടീച്ചര്‍ അവതരിപ്പിക്കാര്‍ ചിരന്തന നേതാക്കളായ സി.പി.ജലീല്‍, ടി.പി.അശറഫ്, അഖില്‍ദാസ് ഗുരുവായൂര്‍, കെ.വി.ഫൈസല്‍, സാബു തോമസ്, ഷെംസീര്‍ നാദാപുരം, മുസ്തഫ കുറ്റിക്കോല്‍, സര്‍ഫുദ്ദീന്‍ വലിയ കത്ത് സി.പി.മുസ്തഫ, ടി.പി.അബ്ബാസ് ഹാജി, ബല്‍ക്കീസ് മുഹമ്മദലി, ഉഷ ചന്ദ്രന്‍, ഡോ.മുനീബ് മുഹമ്മദലി, അഡ്വ.മുനാ ഷ്, സുധ ചെന്നിത്തല എന്നിവര്‍ നേതൃത്വം നല്‍കി.

ആദ്യമായാണ് ഇത്ര വലിയ ഒരു പുസ്തകമേളയില്‍ പങ്കെടുന്നുവെന്നും ഇതിന് നേതൃത്യം നല്‍കുന്ന ഷാര്‍ജ ശൈഖിന് നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം 53ദേശിയ ദിനം ആഘോഷിക്കുന്ന യു.എ.ഇ.യുടെ ഭരണാധികാരികള്‍ക്കും പൗരന്‍മാര്‍ക്കും എല്ലാ വിധ ആശംസകളും നേരുന്നതായി സഭദ്രകുട്ടി അമ്മ ടീച്ചര്‍ പറഞ്ഞു.

സുഭദ്ര കുട്ടി അമ്മ ചെന്നിത്തലയെ ആദരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *