അഞ്ച് കോടിയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ പിടികൂടി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍

അഞ്ച് കോടിയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ പിടികൂടി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍

മുംബൈ: മഹാരാഷ്ടയില്‍ അഞ്ച് കോടിയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ പിടികൂടി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് നാടകീയ സംഭവവികാസങ്ങള്‍ നടന്നത്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ വിനോദ് താവ്ഡെയെ ആണ് പല്‍ഖാര്‍ ജില്ലയിലെ വിരാറിലെ ഹോട്ടലില്‍ വെച്ച് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ പിടികൂടിയത്. ഹോട്ടലില്‍ ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.

പണം നല്‍കാനുള്ളവരുടെ പേര് അടങ്ങുന്ന രണ്ട് ഡയറികളും കണ്ടെത്തിയെന്ന് ബഹുജന്‍ വികാസ് അഘാഡി നേതാവ് ഹിതേന്ദ്ര താക്കൂര്‍ പറഞ്ഞു. 15 കോടി രൂപയാണ് വിതരണം ചെയ്യാന്‍ പദ്ധതിയിട്ടതെന്നും ഇതിനെ കുറിച്ച് ഡയറിയില്‍ പറയുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പണവിതരണം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ ഹോട്ടലിലെത്തിയത്. തുടര്‍ന്ന് വിനോദ് താവ്ഡെയെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

പ്രവര്‍ത്തകര്‍ ബാഗില്‍ നിന്ന് നോട്ട് കെട്ടുകള്‍ ഉയര്‍ത്തിക്കാണിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. പൊലീസ് എത്തി വിനോദ് താവ്‌ഡെയെ സ്ഥലത്ത് നിന്ന് മാറ്റി. നല സോപാരയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായ രാജന്‍ നായിക്ക് വോട്ടര്‍മാര്‍ക്കായി വിതരണം ചെയ്യാനായി എത്തിച്ചതാണ് പണമെന്നാണ് ആരോപണം.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി കോടികള്‍ ഒഴുക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

 

 

 

അഞ്ച് കോടിയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ പിടികൂടി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *