കെ എസ് ഇ ബി പെന്‍ഷന്‍ മാസ്റ്റര്‍ ട്രസ്റ്റ്: സര്‍ക്കാര്‍ ഉത്തരവു നടപ്പാക്കണം, -പെന്‍ഷനേഴ്‌സ് കൂട്ടായ്മ

കെ എസ് ഇ ബി പെന്‍ഷന്‍ മാസ്റ്റര്‍ ട്രസ്റ്റ്: സര്‍ക്കാര്‍ ഉത്തരവു നടപ്പാക്കണം, -പെന്‍ഷനേഴ്‌സ് കൂട്ടായ്മ

കോഴിക്കോട്: ഹൈക്കോടതി വിധിയെ തുടര്‍ന്ന് മാസ്റ്റര്‍ ട്രസ്റ്റില്‍ ത്രികക്ഷി കരാര്‍ പ്രകാരം നിക്ഷേപിക്കേണ്ട പെന്‍ഷന്‍ ഫണ്ട് കെ എസ് ഇ ബി ലിമിറ്റഡ് വകമാറ്റിയത് പലിശ സഹിതം തിരിച്ചടയ്ക്കാനുള്ള സെപ്റ്റംബര്‍ ആറിലെ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കി പെന്‍ഷന്‍ സുരക്ഷ ഉറപ്പാക്കുന്നില്ലെങ്കില്‍ ശക്തമായ നിയമ സമര നടപടികള്‍ക്ക് രൂപം നല്‍കുമെന്ന് കെ എസ് ഇ ബി പെന്‍ഷനേഴ്‌സ് കൂട്ടായ്മ സാങ്കേതിക സമിതി കണ്‍വീനറും കെ എസ് ഇ ബി മുന്‍ ഡയറക്ടറുമായ എം. മുഹമ്മദാലി റാവുത്തര്‍ മുന്നറിയിപ്പു നല്‍കി. മാസ്റ്റര്‍ ട്രസ്റ്റ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവു ഉടന്‍ നടപ്പിലാക്കുക, ക്ഷാമാശ്വാസ കുടിശിക വിതരണം ചെയ്യുക, പെന്‍ഷന്‍ കാര്‍ക്ക് ആരോഗ്യ ഗ്രൂപ്പ് ഇന്‍ഷുറന്‍സും വെല്‍ഫെയര്‍ ഫണ്ടും ഏര്‍പ്പെടുത്തുക, കരാര്‍ കാലാവധി കഴിയുന്ന മണിയാര്‍, കായംകുളം വൈദുതപദ്ധതികള്‍ കെ എസ് ഇ ബി ഏറ്റെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കോഴിക്കോട് വൈദ്യുതി ഭവന്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ജില്ലാതല ജാഗ്രതാസദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ജയിംസ് എം ഡേവിഡ് അധ്യക്ഷത വഹിച്ചു. ലീഗല്‍ സമിതി കണ്‍വീനര്‍ വി. പി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ വിജയന്‍,ഉത്തരമേഖല സെക്രട്ടറി പി. വി ദിനേശ് ചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി പി.അബ്ദുള്‍ സമദ്, ജില്ലാ പ്രസിഡന്റ് പി.ഐ.അജയന്‍, സെക്രട്ടറി പി. ശ്രീവത്സന്‍, സി. അരവിന്ദാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

കെ എസ് ഇ ബി പെന്‍ഷന്‍ മാസ്റ്റര്‍ ട്രസ്റ്റ്: സര്‍ക്കാര്‍
ഉത്തരവു നടപ്പാക്കണം, -പെന്‍ഷനേഴ്‌സ് കൂട്ടായ്മ

Share

Leave a Reply

Your email address will not be published. Required fields are marked *