പാലക്കാട്: ഉപ തിരഞ്ഞെടുപ്പിന് തലേന്ന് സുന്നി മുഖപത്രം സിറാജ്, സമസ്ത മുഖപത്രം സുപ്രഭാതം എന്നിവയില്‍ എല്‍.ഡി.എഫ് പരസ്യം നല്‍കിയത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെയാണെന്ന് സന്ദീപ് വാര്യര്‍.ജില്ലാ കളക്ടര്‍ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് കാലത്ത് ഈ രീതിയില്‍ മാധ്യമങ്ങള്‍ക്ക് നല്കുന്ന പരസ്യത്തിന് അനുമതി നല്‍കേണ്ടത്. എന്നാല്‍, എല്‍.ഡി.എഫ് നല്കിയ പരസ്യത്തിന് അനുമതി ഇല്ലെന്നാണ് റിപ്പോര്‍ട്ട്. സരിന് തരംഗം എന്ന വലിയ തലക്കെട്ടിലാണ് പരസ്യം. എന്നാല്‍, സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫെയ്സ്ബുക്ക് പോസ്റ്റുകളുമൊക്കെയാണ് പത്രപ്പരസ്യത്തിലുണ്ടായിരുന്നത്.
മുമ്പ് കശ്മീര്‍ വിഷയത്തില്‍ സന്ദീപിട്ട ഫെയ്സ്ബുക്ക് പോസ്റ്റും ആര്.എസ്.എസ് വേഷം ധരിച്ച് നില്ക്കുന്ന ചിത്രവുമൊക്കെയാണ് പരസ്യത്തിലുള്ളത്്.കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സി.എ.എ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ഗാന്ധിവധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള സന്ദീപ് വാര്യരുടെ പരാമര്‍ശങ്ങളും പരസ്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.മതേതരവാദിയായ സരിനെ പോലെ ഒരാളെ പുറത്താക്കി വര്‍ഗീയതയുടെ കാളകൂടവിഷത്തെ സ്വീകരിച്ചുവെന്നാണ് കോണ്‍ഗ്രസിനെതിരേ പരസ്യത്തില്‍ വിമര്‍ശിക്കുന്നത്.
ജില്ലാ കളക്ടറും സിപിഎമ്മും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, വിഷയത്തില്‍ സന്ദീപ് വാര്യര്‍ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണെന്നും പാര്‍ട്ടിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും ആദ്ദേഹം വ്യക്തമാക്കി.
എല്‍ഡിഎഫിന്റെ പരസ്യം ഇലക്ഷന് കമ്മിഷന്റെ അനുമതി ഇല്ലാതെ:
നടപടിയുമായി മുന്നോട്ട് പോകുമെന്ന് സന്ദീപ് വാര്യര്‍