കല്‍പ്പറ്റ: സികെ നായിഡു ട്രോഫിയില്‍ തമിഴ്നാടിനെ 199 റണ്‍സിന് തമിഴ്നാടിനെ നിലംപരിശാക്കി കേരളം.നേരത്തെ 11 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ട് തവണയും വിജയം തമിഴ്നാടിന് ഒപ്പമായിരുന്നു. കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ വരുണ്‍ നയനാരിന്റെ ഉഗ്രന്‍ ബാറ്റിങ്ങും പവന്‍രാജിന്റെ വിക്കറ്റ് വേട്ടയുമാണ് ജയത്തിന് വഴിയൊരുക്കിയത്. ഇതാദ്യമായാണ് സികെ നായിഡു ട്രോഫിയില്‍ തമിഴ്നാടിനെതിരെ കേരളം വിജയം സ്വന്തമാക്കുന്നത്.
ആദ്യ ഇന്നിങ്സില്‍ 109 റണ്‍സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്സില്‍ 248/8ന് ഡിക്ലയര്‍ ചെയ്തു, 358 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ തമിഴ്നാടിന്റെ ബാറ്റിങ്നിര പവന് രാജിന്റെ കരുത്തുറ്റ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ 158 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തി തമിഴ്നാടിനെ വിറപ്പിച്ച പവന് രണ്ടാം ഇന്നിങ്സില്‍ ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതോടെ താരം 13 വിക്കറ്റുകളാണ് കളിയില്‍ സ്വന്തമാക്കിയത്. തമിഴ്നാടിന്റെ ഓപ്പണര്‍ ആര് വിമല്‍(37),സണ്ണി(31) എന്നിവര്‍ക്ക് മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്.