കോഴിക്കോട്: ഓയ്‌സ്‌ക്ക ഇന്റര്‍നാഷ്ണല്‍ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു.കോഴിക്കോട് മലബാര്‍ പാലസില്‍ സംഘടിപ്പിച്ച മീറ്റ് കേരള നിയമസഭാ സ്പീക്കര്‍ എം.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു.കേരളത്തില്‍ ബിസിനസ് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനുള്ള മികച്ച സാഹചര്യമാണ് ഉള്ളതെന്നും അഭ്യസ്ത വിദ്യരായ കേരളത്തിന്റെ യുവതലമുറ ഈ നാട്ടില്‍ തന്നെ ബിസിനസ് സംരഭങ്ങള്‍ തുടങ്ങുന്നത് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് വേഗത നല്‍കുമെന്നും , അത് ദേശീയ വ്യവസായികള്‍ കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിന് സഹായകരമാകുമെന്നും സ്പീക്കര്‍ പറഞ്ഞു.
ബിസിനസ് മീറ്റില്‍ ജപ്പാന്‍,തായ് വാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബിസിനസ് പ്രതിനിധികളും പങ്കെടുത്തു. ഓയ്‌സ്‌ക്ക സൗത്ത് ഇന്ത്യന്‍ സെക്രട്ടറി വി.പി. സുകുമാരന്‍ മോഡറേറ്ററായി.
ഓയ്‌സ്‌ക്ക കേരള പ്രസിഡണ്ട് അലി അസ്ഗര്‍ പാഷ അധ്യക്ഷത വഹിച്ചു. ഓയ്‌സ്‌ക്ക ഇന്റര്‍നാഷണല്‍ പ്രസിഡണ്ട് എസ്റ്റുക്കാ നക്കാനോ ബിനവലന്റ് അഡ്രസ് നടത്തി. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ഓയ്‌സ്‌ക്ക സെക്രട്ടറി ജനറല്‍ എം. അരവിന്ദ് ബാബു,ഓര്‍ഗ്ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. ആനന്ദമണി, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് നിത്യാനന്ദ കമ്മത്ത് , എസ്.ബി ഐ ഡി.ജി.എം. സുരേഷ് വക്കിയില്‍ ഡയറക്ടര്‍ പബ്ലിസിറ്റി ചെയര്‍മാന്‍ അഡ്വ കെ.ജയ പ്രശാന്ത് ബാബു, ഓര്‍ഗ്ഗനൈസിംഗ് വൈസ് ചെയര്‍മാന്‍ പ്രൊഫ.ഫിലിപ്പ് കെ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
ഓയ്‌സ്‌ക്ക ബിസിനസ് മീറ്റ് സംഘടിപ്പിച്ചു