ഷാര്‍ജ:ഡോ.ഡോ.ആര്‍ സു രചിച്ച ‘ഗാന്ധിയെ കണ്ടെത്തല്‍’ പ്രകാശനം ചെയ്തു. ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഡോ. ഡോ.ആര്‍സു രചിച്ച ‘ഗാന്ധിയെ കണ്ടെത്തല്‍’ എന്ന പുസ്തകം റൈറ്റേഴ്‌സ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ അഹമ്മദ് ശരീഫ് പുസ്തകം എഴുത്തുകാരന്‍ എം.എ.സുഹയിലിന് നല്‍കി പ്രകാശനംചെയ്തു. സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ പുസ്തകം പരിചയപ്പെടുത്തി. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.
‘പാണക്കാട് തങ്ങന്മാര്‍’ പ്രകാശനം ചെയ്തു
ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഡോ. മോയിന്‍ മലയമ്മ രചിച്ച ‘പാണക്കാട് തങ്ങന്മാര്‍’ എന്ന പുസ്തകം റൈറ്റേഴ്‌സ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ കെ.പി വെങ്ങര പുസ്തകം , ഡോ. എസ് എസ്. ലാലിന് നല്‍കി പ്രകാശനംചെയ്തു. അമ്മാര്‍ കീഴ്പറമ്പ് പുസ്തകം പരിചയപ്പെടുത്തി ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.
‘അഗ്‌നിച്ചിറകുള്ള സ്‌നേഹപ്പള്ളി രാഹുല്‍ ഗാന്ധി’ പ്രകാശനം ചെയ്തു
ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വി.എസ്. രതീദേവി രചിച്ച ‘അഗ്‌നിച്ചിറകുള്ള സ്‌നേഹപ്പക്ഷി രാഹുല്‍ ഗാന്ധി’ എന്ന പുസ്തകം റൈറ്റേഴ്‌സ് ഫോറം ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് മാധ്യമ കെ.പി.സി.സി.ജനറല്‍ സിക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ഇന്‍ക്കാസ് നേതാവ് മഹാദേവന്‍ വാഴശ്ശേരിക്ക് പുസ്തകം നല്‍കി പ്രകാശനംചെയ്തു. അഖില്‍ദാസ് ഗുരുവായൂര്‍ പുസ്തകം പരിചയപ്പെടുത്തി ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.
മാസ്റ്റര്‍ ഇഹാന്‍ യൂസഫ് രചിച്ച ‘ലജന്‍ഡായി’ പ്രകാശനം ചെയ്തു
ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മാസ്റ്റര്‍ ഇഹാന്‍ യൂസഫ് രചിച്ച ‘ലജന്‍ഡായി’ എന്ന പുസ്തകം റൈറ്റേഴ്‌സ് ഫോറം ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകന്‍ അഹമ്മദ് ശരീഫ് പുസ്തകം മാധ്യമ പ്രവര്‍ത്തകന്‍ പി.പി.ശശിന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. ആര്യാടന്‍ ഷൗക്കത്ത്, അഹമ്മദ് ശരീഫ്, അമ്മാര്‍ കീഴ്പറമ്പ് എന്നിവര്‍ സംസാരിച്ചു. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.