ഡല്‍ഹിയില്‍ അതിരൂക്ഷമായ വായു മലിനീകരണം; നടപടികള്‍ കര്‍ശനമാക്കി സര്‍ക്കാര്‍

ഡല്‍ഹിയില്‍ അതിരൂക്ഷമായ വായു മലിനീകരണം; നടപടികള്‍ കര്‍ശനമാക്കി സര്‍ക്കാര്‍

ന്യൂഡല്‍ഹി: അതിരൂക്ഷമായ വായു മലിനീകരണം തുടരുന്നതിനാല്‍ നടപടികള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. മലിനീകരണം നിയന്ത്രിക്കാനായി ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ഗ്രാപ്) 4 പ്രോട്ടോക്കോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാവിലെ 8 മണി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.ഡല്‍ഹിയിലെ വായു നിലവാര സൂചിക 481 എന്ന നിലയിലേക്കുയര്‍ന്നതോടെയാണ് കര്‍ശന നിടപടി സര്‍ക്കാര്‍ സ്വീകരിച്ചത്.

10,12 ക്ലാസ് ഒഴികെ മറ്റെല്ലാ ക്ലാസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഓണ്‍ലൈനായി ക്ലാസുകള്‍ എടുക്കാം. അവശ്യസാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നവ ഒഴികെ ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്ന ഡീസല്‍, പെട്രോള്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എല്‍എന്‍ജി, സിഎന്‍ജി, ഇലക്ട്രിക് ട്രക്കുകള്‍ക്ക് ഇളവുണ്ട്. ഹൈവേകള്‍, റോഡുകള്‍, മേല്‍പാലങ്ങള്‍, പൈപ്പ് ലൈനുകള്‍ എന്നിവയുമായി ബന്ധപ്പെട്ടത് ഒഴികെ മറ്റുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കും.

കോളജുകളിലെയും റഗുലര്‍ ക്ലാസ് ഒഴിവാക്കി ഓണ്‍ലൈനാക്കാം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ 50% പേര്‍ക്കെങ്കിലും വര്‍ക്ക് ഫ്രം ഹോം നല്‍കണം. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക, റജിസ്‌ട്രേഷന്‍ നമ്പറുകളുടെ ഒറ്റ-ഇരട്ട അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കും. കുട്ടികള്‍, പ്രായമായവര്‍, ശ്വാസകോശ രോഗികള്‍, ഹൃദ്രോഗികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ എന്നിവര്‍ ഔട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും വീടിനുള്ളില്‍ കഴിയണമെന്നും നിര്‍ദേശിച്ചു.

 

 

 

ഡല്‍ഹിയില്‍ അതിരൂക്ഷമായ വായു മലിനീകരണം;
നടപടികള്‍ കര്‍ശനമാക്കി സര്‍ക്കാര്‍

Share

Leave a Reply

Your email address will not be published. Required fields are marked *