റെസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് സ്റ്റാറ്റിയൂട്ടറി പദവി അനുവദിക്കണം – കോര്‍വ

റെസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് സ്റ്റാറ്റിയൂട്ടറി പദവി അനുവദിക്കണം – കോര്‍വ

ഹൈദരാബാദ് : സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും കാര്യക്ഷമമായി നടപ്പാക്കുന്നതിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിന് റെസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് സ്റ്റാറ്റിയൂട്ടറി പദവി അനുവദിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ) പതിനൊന്നാമത് അഖിലേന്ത്യാ സമ്മേളനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. റെസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കുന്നതിനും ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ഒരു ദേശീയ റെസിഡന്റ്സ് അസോസിയേഷന്‍ നയം ആവിഷ്‌കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ മുതിര്‍ന്ന പൗരന്മാരുടെ ട്രെയിന്‍ യാത്രാ സൗജന്യം പുനസ്ഥാപിക്കണമെന്നും സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഹൈദരാബാദ് എഞ്ചിനീയറിംഗ് സ്റ്റാഫ് കോളേജ് ഓഫ് ഇന്ത്യ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം തെലുങ്കാന കൃഷി വകുപ്പ് മന്ത്രി തുമ്മലു നാഗേശ്വര റാവു ഉത്ഘാടനം ചെയ്തു. ചീഫ് കണ്‍വീനര്‍ കേണല്‍ ടി പി ത്യാഗി അധ്യക്ഷത വഹിച്ചു. കേരളത്തില്‍ നിന്ന് പുതുക്കുടി മുരളീധരന്‍, (മലപ്പുറം), പി സി അജിത്ത് കുമാര്‍ (എറണാകുളം ), കെ. അനില്‍കുമാര്‍ (കണ്ണൂര്‍ ), എം കെ ബീരാന്‍, കെ പി ജനാര്‍ദ്ദനന്‍, എം പി രാമകൃഷ്ണന്‍, എന്‍ കെ ലീല, ശ്രീജ സുരേഷ് (കോഴിക്കോട് ), സൗമ്യ രാജ് (ആലപ്പുഴ) തുടങ്ങി മുപ്പത് പ്രതിനിധികള്‍ പങ്കെടുത്തു. അഖിലേന്ത്യാ പ്രസിഡണ്ടായി കേണല്‍ തേജേന്ദ്ര പാല്‍ ത്യാഗി (ഉത്തര്‍പ്രദേശ്), സെക്രട്ടറി ജനറല്‍ ആയി ബി ടി ശ്രീനിവാസന്‍ (ഹൈദരാബാദ്) എന്നിവരെ തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്നും മുരളീധരന്‍ പുതുക്കുടി മലപ്പുറം (വൈസ് പ്രസിഡണ്ട് ), പി സി അജിത്ത് കുമാര്‍ എറണാകുളം ( സെക്രട്ടറി ), എം കെ ബീരാന്‍ കോഴിക്കോട് (ജോ.സെക്രട്ടറി ) എന്നിവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തു.
ദേശീയാടിസ്ഥാനത്തില്‍ ഏറ്റവും മികച്ച റെസിഡന്റ്സ് അസോസിയേഷനായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് വഴിപോക്ക് കോറോത്തു മൂല റെസിഡന്റ്സ് അസോസിയേഷനുള്ള മെമെന്റോ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം കെ ബീരാന്‍ ഏറ്റുവാങ്ങി.

 

            എം കെ ബീരാന്‍ കോഴിക്കോട്
            അഖിലേന്ത്യാ ജോ.സെക്രട്ടറി

 

റെസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് സ്റ്റാറ്റിയൂട്ടറി
പദവി അനുവദിക്കണം – കോര്‍വ

Share

Leave a Reply

Your email address will not be published. Required fields are marked *