കൊച്ചി; ശബരിമല തീര്‍ഥാടകരെ നിര്‍്തതിക്കൊണ്ട് പോകരുതെന്നും തീര്‍ത്ഥാടനത്തിന് അയയ്ക്കുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ഒരു ബസ് പോലും ഉണ്ടാകരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. ലംഘിക്കുന്നവര്‍ക്ക് കര്‍ശന നടപടി ഉണ്ടാവുമെന്ന് ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ശബരിമല തീര്‍ഥാടനകാലം നാളെ തുടങ്ങാനിരിക്കെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.
ആയിരത്തോളം ബസുകളാണ് ശബരിമല തീര്‍ഥാടനത്തിനായി കെഎസ്ആര്‍ടിസി അയയ്ക്കുന്നത്. തീര്‍ഥാടകര്‍ക്കായി ഒരുക്കുന്ന ബസുകളുടെ കാര്യത്തില്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇത് കര്‍ശനമായി പാലിച്ചിരിക്കണമെന്ന് ഇന്ന് കോടതി നിര്‍ദേശിച്ചു. തീര്‍ഥാടകരെ നിര്‍ത്തിക്കൊണ്ട് പോകരുത്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ബസുകള്‍ പാടില്ല തുടങ്ങിയവ അടക്കമാണ് നിര്‍ദേശങ്ങള്‍. ഇവ പാലിക്കുന്നുണ്ടെന്ന് ഗതാഗത കമ്മിഷണര്‍ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. എന്തൊക്കെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
70,000 പേര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴിയും 10,000 പേര്‍ക്ക് സ്‌പോട് ബുക്കിങ്ങിലൂടെയുമാണ് തീര്‍ഥാടനത്തിന് അവസരം. 18ാം പടിയില്‍ പരിചയ സമ്പന്നരായ പൊലീസുകാരെ നിയോഗിക്കും. ഒരു ദിവസം 18 മണിക്കൂറാണ് ക്ഷേത്രം തുറന്നിരിക്കുക. ചുക്കുവെള്ളവും ബിസ്‌ക്കറ്റുമടക്കം മുഴുവന്‍ സമയവും ലഭ്യമാക്കും. ജലം, വൈദ്യുതി, വനംവകുപ്പ് തുടങ്ങിയവയും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അറിയിച്ചു. എല്ലാ ദിവസവും 3 നേരവുമുള്ള അന്നദാനത്തിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.