സ്വര്‍ണ വിപണി വീണ്ടും താഴ്ചയിലേക്ക്. ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇത് ആശ്വാസ കാലം. ഈ മാസം ഇതുവരെ കുറഞ്ഞത് 4160 രൂപ. ഇന്ന് കേരളത്തില്‍ പവന് കുറഞ്ഞത് 880 രൂപയാണ്. അതോടെ ഒരു പവന്‍ സ്വണത്തിന് 54,480 രൂപയിലെത്തി. ഒരു ഗ്രാമിന് 110 രൂപ കുറഞ്ഞ് 6,935 രൂപയുമായി.സെപ്റ്റംബര്‍ 23നുശേഷം ഏറ്റവും കുറഞ്ഞ നിരക്കിലെത്തുന്നത് ഇതാദ്യമാണ്. വെള്ളി വിലയിലും നേരിയ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്.
യുഎസിലെ രാഷ്ട്രീയ, സാമ്പത്തിക ചലനങ്ങളാണ് സ്വര്‍ണ വില ഇടിയാന്‍ കാരണം. മാത്രവുമല്ല യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിജയം ഡോളറും യുഎസ് സര്‍ക്കാരിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി ബോണ്ട് യീല്‍ഡ്) കുതിച്ചുകയറ്റം തുടങ്ങിയത് പൊന്നിനു വന്‍ തിരിച്ചടിയായി.
യുഎസില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം കഴിഞ്ഞമാസം 2.6 ശതമാനത്തിലേക്കു കയറി. ഈ വര്‍ഷം മാര്‍ച്ചിനു ശേഷം ആദ്യമായാണു പണപ്പെരുപ്പം കൂടുന്നത്. പണപ്പെരുപ്പം ഉയര്‍ച്ചയുടെ ട്രെന്‍ഡ് കാട്ടിത്തുടങ്ങിയതോടെ, കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഇനി ഉടനെങ്ങും അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കില്ലെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നതും ഡോളറിനും ബോണ്ടിനും കരുത്തായിട്ടുണ്ട്.
ഡോളറിന്റെ കുതിപ്പും സ്വര്‍ണത്തിന്റെ കിതപ്പുംഅനുകൂല സാഹചര്യങ്ങളുടെ കരുത്തില്‍ യുഎസ് ഡോളര്‍ ഇന്‍ഡെക്‌സ് (യൂറോ, യെന്‍ തുടങ്ങി ലോകത്തെ 6 മുന്‍നിര കറന്‍സികള്‍ക്കെതിരായ ഡോളര്‍ സൂചിക) നിലവില്‍ 106.67ല്‍ എത്തി. കഴിഞ്ഞ ഒരുവര്‍ഷത്തെ ഏറ്റവും മികച്ച മൂല്യമാണിത്. യുഎസ് സര്‍ക്കാരിന്റെ 10-വര്‍ഷ ട്രഷറി ബോണ്ട് യീല്‍ഡും 4.482 ശതമാനത്തിലേക്കു കുതിച്ചുകയറി. ഡോളറും ബോണ്ടും ഓഹരികളും ക്രിപ്‌റ്റോകറന്‍സികളും മികച്ച നേട്ടം നല്‍കിത്തുടങ്ങിയതോടെ നിക്ഷേപകര്‍ ഗോള്‍ഡ് ഇടിഎഫ് അടക്കമുള്ള സ്വര്‍ണനിക്ഷേപ പദ്ധതികളില്‍നിന്നു പിന്മാറിത്തുടങ്ങിയതും വിലയിടിയാന്‍ കാരണമായി.
സ്വര്‍ണ വിപണി താഴേക്ക്