വെള്ളിയൂര്‍: പേരാമ്പ്ര ഉപജില്ലാ കലോത്സവം ഔപചാരികമായ ഉദ്ഘാടന കര്‍മ്മം പേരാമ്പ്ര എം എല്‍ എ ടി പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വേദിയില്‍ എത്തിച്ചേര്‍ന്ന വിശിഷ്ട വ്യക്തികള്‍ക്ക് റിസപ്ഷന്‍ കമ്മറ്റി ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്റെ പ്രിന്റ് നല്‍കി കൊണ്ടാണ് അതിഥികളെ സ്വീകരിച്ചത്.നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തി പിടിക്കുന്ന ഭരണഘടന, നിരവധി വെല്ലുവിളികള്‍ ഉയരുന്ന ഇന്ത്യന്‍ സാഹചര്യത്തിലെ പ്രകാശഗോപുരമാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ‘പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭരണഘടനയെക്കുറിച്ചുള്ള അവബോധം സ്യഷ്ടിക്കുന്നതില്‍ ഈ ഉപജില്ലാ കലോല്‍സവം വലിയ മാതൃകയാണെന്നും ടി.പി ചൂണ്ടികാട്ടി. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി മുഖ്യാതിഥിയായി. കെ. സെമീര്‍ ജനറല്‍കണ്‍വീനര്‍ സ്വാഗതം പറഞ്ഞു. സ്‌കൂള്‍ കലോത്സവ ലോഗോ ഡിസൈന്‍ ചെയ്യ്ത ലഗേഷ് മാസ്റ്റര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നല്‍കി കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം മീഡിയ & പബ്ലിസിറ്റി സംഘടിപ്പിച്ച റീല്‍സ് / ഷോര്‍ട്ട് മത്സരത്തില്‍ വിജയികളായ അര്‍ജുന്‍ സാരംഗി മുഹമ്മദ് ഷാഫി വിദ്യാരംഗം കലാ സാഹിത്യ വേദി കണ്‍വീനര്‍ അഷറഫ് മാസ്റ്റര്‍ എന്നിവര്‍ക്ക് പേരാമ്പ്ര എഇഒ കെ.വി പ്രമോദ് ഉപഹാരങ്ങള്‍ നല്‍കി. പേരാമ്പ്ര ബി ആര്‍ സി യില്‍ നിന്നും സംസ്ഥാന ഇന്‍ക്ലൂസീവ് കായിക മത്സരത്തില്‍ പങ്കെടുത്ത് മെഡലുകള്‍ നേടിയ കായിക താരങ്ങള്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ അനുമോദനം നല്‍കി
നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ പാത്തുമ്മ. മെംബര്‍മാരായ പ്രഭാശങ്കര്‍.ഷിജി കൊട്ടാരക്കല്‍. മധു കൃഷ്ണന്‍ മാസ്റ്റര്‍.പേരാമ്പ്ര ബിപിസി നിത വി പി, ബാലുശ്ശേരി ബിപിസി മധുസൂദനന്‍ എം.നൊച്ചാട്, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാന അധ്യാപിക ബിന്ദു എം എം, ആബിദ പുതുശ്ശേരി,ബിജു മാത്യു, നൊച്ചാട് ഹയര്‍ സെക്കണ്ടി സ്‌കൂള്‍ മാനേജര്‍ എ വി അബ്ദുള്ള, പി ടി എ പ്രസിഡണ്ട് റസാഖ് കെ.പി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍
കെ.പി ആലിക്കുട്ടി കുഞ്ഞിരാമനുണ്ണി, പി.പി മുഹമ്മദ്എന്നിവര്‍ ആശംസകളര്‍പ്പിച്ചു.ശ്രീജിത്ത് പി നന്ദിയും പറഞ്ഞു.
കലോത്സവത്തില്‍ ഭരണഘടനാ ആമുഖം പരിചയപ്പെടുത്തല്‍ മാതൃകാപരം :
ടി.പി രാമകൃഷ്ണന്‍ എം എല്‍ എ