തിരുവനന്തപുരം: ആത്മകഥയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ തെറ്റായ പ്രചരണത്തിനെതിരെ സിപിഎം കേന്ദ്ര കമ്മറ്റിയംഗം ഇ.പി.ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കി. ആത്മകഥ ഇതുവരെ എഴുതി കഴിഞ്ഞിട്ടില്ലെന്നും പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജയരാജന്‍ പരാതിപ്പെട്ടു. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ വാര്‍ത്തവന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആത്മകഥയില്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ജയരാജന്റെ പരാതിയില്‍ പറയുന്നു.
ഉപതിരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ ഉണ്ടായ ആത്മകഥാ വിവാദം സിപിഎമ്മിനെയും സര്‍ക്കാരിനെയും വെട്ടിലാക്കിയിരിക്കുകയാണ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നും, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബല മാണെന്നും പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി സരിന്‍ വയ്യാവേലിയാകുമെന്നുമാണ് പുറത്തു വന്ന ആത്മകഥയിലെ പരാമര്‍ശം.
ഡിസി ബുക്‌സ് അവരുടെ പേജില്‍ ഇപിയുടെ ആത്മകഥ വരുന്ന കാര്യം ഇന്നലെ പരസ്യപ്പെടുത്തിയിരുന്നു. കട്ടന്‍ ചായയും പരിപ്പ് വടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്ന പുസ്തകത്തിന്റെ മുഖ ചിത്രം വരെ നല്‍കി ഇപിയെ ടാഗ് ചെയ്തായിരുന്നു അറിയിപ്പ്.
ഡിസി ബുക്സിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഇപി ഡിസി ബുക്‌സിനെ തള്ളുമ്പോഴും മാധ്യമങ്ങളില്‍ വന്ന ആത്മകഥാ ഭാഗം ഡിസി ബുക്‌സ് നിഷേധിച്ചില്ല.
ആത്മകഥയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ
ഡിജിപിക്ക് പരാതി നല്‍കി ഇപി ജയരാജന്‍