കൊല്‍ക്കത്ത: ബംഗാളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനിടെ നടന്ന വെടിവെയ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നൈഹാട്ടി മണ്ഡലത്തില്‍ ജഗത്ദാലിലുണ്ടായ വെടിവയ്പ്പിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അശോക് സാവു കൊല്ലപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും അശോകിന്റെ ജീവന് രക്ഷിക്കാനായില്ല.
വെടിവെയ്പ്പിനെ തുടര്‍ന്ന് പ്രദേശത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. നോര്‍ത്ത് 24 പര്‍ഗാനാസിലെ ജില്ലാ അധികാരികളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് തേടി. ആക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ബംഗാളില്‍ ഉപതിരഞ്ഞെടുപ്പിനിടെ വെടിവയ്പ്പ്;
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു