വെറുപ്പിന്റെ ലോക ക്രമത്തെ സ്‌നേഹം കൊണ്ട് തിരുത്താന്‍ കൈകോര്‍ക്കണം: ഹറം ഇമാം ശൈഖ് ഡോ അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ബുഅയ്ജാന്‍

വെറുപ്പിന്റെ ലോക ക്രമത്തെ സ്‌നേഹം കൊണ്ട് തിരുത്താന്‍ കൈകോര്‍ക്കണം: ഹറം ഇമാം ശൈഖ് ഡോ അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ബുഅയ്ജാന്‍

കോഴിക്കോട്: സമാധാനവും സഹിഷ്ണുതയും സംരക്ഷിക്കാന്‍ ലോകം കൈകോര്‍ക്കണമെന്നു ഹറം ഇമാം ഡോ.അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ബുഅയ്ജാന്‍ ആവശ്യപ്പെട്ടു. കെ എന്‍ എം സംസ്ഥാന സമിതി കടപ്പുറത്ത് സംഘടിപ്പിച്ച സമാധാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരങ്ങള്‍ പങ്കെടുത്ത മഗ്രിബ് നമസ്‌കാരത്തിന് മദീന ഇമാം നേതൃത്വം നല്‍കി. വെറുപ്പിനെതിരെ സഹിഷ്ണുതയുടെ സന്ദേശം പരത്തുക.
മാനവിക മൂല്യങ്ങളുടെ സംരക്ഷണമാണ് ഇസ്ലാം ലക്ഷ്യം വയ്ക്കുന്നത്. മനുഷ്യരുടെ സ്വത്തിനും ജീവനും
അഭിമാനത്തിനും വില കല്‍പ്പിക്കാത്ത ലോക ക്രമം തിരുത്താന്‍ വിവേകമതികളായ മനുഷ്യര്‍ ഒന്നിക്കണം. യുദ്ധങ്ങളും സംഘര്‍ഷങ്ങളും ലോകത്ത് ഒരു പ്രശ്‌നവും പരിഹരിച്ചിട്ടില്ലെന്നു ഓര്‍ക്കണം. പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ് ചെയ്തിട്ടുള്ളത്. മനുഷ്യര്‍ക്ക് സവിശേഷമായ ബുദ്ധിയും വിവേകവും ദൈവം നല്‍കിയത് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാണ്. മനുഷ്യര്‍ ഭൂമിയെ നശിപ്പിക്കുന്ന യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലുമാണ് വ്യാപൃതരായിട്ടുള്ളത്. മനുഷ്യരെ ആദരിക്കുന്ന മതമാണ് ഇസ്ലാം.പരസ്പരം ആദരവും അംഗീകാരവും കെട്ടുറപ്പുള്ള സമൂഹത്തിന്റെ നിലനില്‍പ്പിനു അനിവാര്യമാണ്.ശരിയായ വിശ്വാസവും കര്‍മ്മവുമാണ് മനുഷ്യരുടെ ആത്യന്തിക രക്ഷക്ക് ആവശ്യം. ദൈവ ദൂതന്മാര്‍ പഠിപ്പിച്ച മാനവിക മൂല്യങ്ങള്‍ കൊണ്ട് ജീവിതം ധന്യമാക്കുക. ജീവിത വിശുദ്ധി പ്രധാനമാണ്.സാമ്പത്തിക സാമൂഹിക, കുടുംബ ജീവിതത്തില്‍ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ കരുതിയിരിക്കണം. ലോകം ആഗ്രഹിക്കുന്നത് മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന തലമുറകളെയാണ്. വിഭാഗീയതയും വിധ്വംസക പ്രവര്‍ത്തനങ്ങളും ഒറ്റകെട്ടായി എതിര്‍ക്കണം.എല്ലാ വിഭാഗീയതകളും സമൂഹ വിരുദ്ധമാണ് എന്ന് മനസ്സിലാക്കണം.

കെ എന്‍ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി അധ്യക്ഷത വഹിച്ചു. മന്ത്രി വി അബ്ദുറഹമാന്‍ എം മുഹമ്മദ് മദനി, പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ, എം കെ. രാഘവന്‍ എം പി, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, അഹ്‌മദ് ദേവര്‍കോവില്‍ എം എല്‍ എ, ഡോ ഫസല്‍ ഗഫൂര്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ ഡോ.ഹുസൈന്‍ മടവൂര്‍ ,ഹനീഫ് കായക്കൊടി, ഷുക്കൂര്‍ സ്വലാഹി, ഡോ.എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, സുഹ്ഫി ഇമ്രാന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

വെറുപ്പിന്റെ ലോക ക്രമത്തെ സ്‌നേഹം കൊണ്ട് തിരുത്താന്‍ കൈകോര്‍ക്കണം:
ഹറം ഇമാം ശൈഖ് ഡോ അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ബുഅയ്ജാന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *