മാനന്തവാടി: വഖഫ് നോട്ടീസ് ലഭിച്ചവരുടെ പ്രയാസം പരിഹരിക്കുമെന്ന് വയനാട് തവിഞ്ഞാല്‍ തലപ്പുഴയില്‍ വഖഫ് ബോര്‍ഡിന്റെ നോട്ടീസ് ലഭിച്ച കുടുംബങ്ങളെ സന്ദര്‍ശിച്ച സി.പി.എം. സംസ്ഥാന സമിതി അംഗം പി. ജയരാജന്‍ പറഞ്ഞു. തലപ്പുഴയില്‍ അഞ്ചു കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് മുഖ്യ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി അവിടെ താമസിക്കുന്നവര്‍ക്ക് ഒഴിപ്പിക്കലിന്റെ ഭാഗമായി നോട്ടീസ് കിട്ടിയത് ഏറെ പ്രയാസകരമാണ്. കൈവശക്കാരെ ഒഴിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. വഖഫ് ഭൂമി അനധികൃതമായി കൈയ്യേറ്റം ചെയ്ത വിഷയങ്ങള്‍ രാജ്യത്തും കേരളത്തിലുമുണ്ട്. കേരളത്തില്‍ വഖഫ് ബോര്‍ഡിന്റെ നിയന്ത്രണം മഹാഭൂരിപക്ഷം സമയത്തും മുസ്ലിം ലീഗിനായിരുന്നു. വഖഫ് നിയമം തന്നെ ഇല്ലാതാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും പി. ജയരാജന്‍ കുറ്റപ്പെടുത്തി.വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിനും പി. ജയരാജനൊപ്പം ഉണ്ടായിരുന്നു.
വഖഫ് നോട്ടീസ് ലഭിച്ചവരുടെ പ്രയാസം പരിഹരിക്കും;പി.ജയരാജന്‍