സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 582 അധ്യാപകരെ ആദരിക്കുന്നു
കോഴിക്കോട്: കോഴിക്കോട് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകൃത മദ്‌റസകളില്‍ കാല്‍ നൂറ്റാണ്ട് സേവനം പൂര്‍ത്തിയാക്കിയ 582 അധ്യാപകരെ ആദരിക്കമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് 25 വര്‍ഷം പൂര്‍ത്തിയാക്കുകയും ഒരേ മദ്‌റസയില്‍ പത്തുവര്‍ഷം സേവനമനുഷ്ടിക്കുകയും ചെയ്ത 582 അധ്യാപകരെയാണ് ആദരിക്കുന്നത്.
14ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാലിക്കറ്റ് ടവറില്‍ നടക്കുന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി, – പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍, അബു ഹനീഫല്‍ ഫൈസി, കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദു റഹ്‌മാന്‍ ഫൈസി തുടങ്ങിയവര്‍ പങ്കെടുക്കും.
സമസ്ത സെന്റിനറിയുടെ ഭാഗമായി സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഅ ല്ലിമീന്‍ തെരഞ്ഞെടുത്ത 100 മുഅല്ലിമുകള്‍ക്ക് വിദ്യാഭ്യാസ ബോര്‍ഡ് വീട് നിര്‍മ്മിച്ചു നല്‍ കുന്നുണ്ട് ഏഴു ലക്ഷം രൂപ മതിപ്പു ചെലവില്‍ 40 വീടുകള്‍ ഇതിനകം പണി പൂര്‍ത്തിയായിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫ. എകെ അബ്ദുല്‍ ഹമീദ്, എന്‍ അലി അബ്ദുല്ല, ഡോ. അബ്ദുല്‍ അസീസ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, സിപി സൈതലവി മാസ്റ്റര്‍ പങ്കെടുത്തു.