ഒയിസ്‌ക ഗ്ലോബല്‍ സമ്മിറ്റ് 16ന്

ഒയിസ്‌ക ഗ്ലോബല്‍ സമ്മിറ്റ് 16ന്

ഒയിസ്‌ക ഗ്ലോബല്‍ സമ്മിറ്റ് 16ന്

 

കോഴിക്കോട്: സൗത്ത് ഇന്ത്യ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഒയിസ്‌ക ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ സമ്മിറ്റ് നവംബര്‍ 16ന് ശനിയാഴ്ച നടക്കുമെന്ന് സൗത്ത് ഇന്ത്യ സെക്രട്ടറി ജനറല്‍
എം അരവിന്ദ ബാബുവും ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ ആനന്ദ് മണി കെ യും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 16 ന് രാവിലെ 9.30ന് കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റല്‍(IIM) ല്‍ വച്ച് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ഐ.ഐ.എം.കെ ഡയറക്ടര്‍ ഡോ ദേബാശിഷ് ചാറ്റര്‍ജി അധ്യക്ഷനാകും. ഒയിസ്‌ക ഇന്‍ര്‍നാഷണല്‍ പ്രസിഡന്റ് എറ്റ്‌സുകോ നകാനോ, വൈസ് പ്രസിഡന്റ് യാസുകി നഗൈഷി, സെക്രട്ടറി ജനറല്‍ ഫുമിയോ കിറ്റ്‌സുകി, ഡല്‍ഹി വിശ്വയുവകേന്ദ്ര സി.ഇ.ഒ ഉദയശങ്കര്‍ സിംഗ്, ഒയിസ്‌ക സൗത്ത് ഇന്ത്യന്‍ സ്ഥാപക പ്രസിഡ്ന്റ് കെ. ജയകുമാര്‍, ഐ.എ.എസ് (റിട്ട), ഒയിസ്‌ക സൗത്ത് ഇന്ത്യ മുന്‍ പ്രസിഡന്റുമാരായ കെ.വി മോഹന്‍കുമാര്‍, എല്‍. രാധാകൃഷ്ണന്‍, ഡോ എന്‍. കൃഷ്ണകുമാര്‍ എന്നിവരും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വിസിറ്റിംഗ് പ്രൊഫസര്‍ കെ.വി ജയകുമാര്‍, CWRDM കോഴിക്കോട് ഡയറക്ടറ ഡോ മനോജ് പി സാമുവല്‍, ഒയിസ്‌ക നോര്‍ത്ത് ഇന്ത്യ ഡയറക്ടര്‍ റിതു പ്രസാദ്, ഒയിന സൗത്ത് ഇന്ത്യ പ്രസിഡന്റ് കെ.കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.

തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ തെരെഞ്ഞെടുക്കപ്പെട്ടവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വൈകിട്ട് കേരളത്തിലെ വിവിധ കലാരൂപങ്ങളുടെ അവതരണം നടക്കും. 17ന് ഒയിസ്‌കയുടെ നേത്യത്വത്തില്‍ വയനാട് വൈത്തിരിയില്‍ പുതുതായി നിര്‍മ്മിച്ച ഒയിസ്ത Furusato വില്ലേജിന്റെ ഉദ്ഘാടനം ഒയിച്ച പ്രസിഡന്റ് നിര്‍വഹിക്കും. 18ന് കാലത്ത് 10ന് മലബാര്‍ പാലസില്‍ വച്ച് ഇന്തോ – ജപ്പാന്‍ ബിസിനസ്സ് മാച്ചിംഗ് ഫോറവും നടക്കും. കോസ്‌മെറ്റിക്സ്, വേസ്റ്റ് മാനേജ്‌മെന്റ് (ഇന്‍ഡസ്ട്രിയല്‍), ഗാര്‍മെന്റ്റ്, . കണ്‍സ്ട്രക്ഷന്‍, – ടൂറിസം ഹ്യൂമന്‍ റിസോഴ്സ്സ്. ഐ.ടി തുടങ്ങിയ മേഖലയിലുള്ള സംരംഭകര്‍ക്ക് oiscaindia@gmail എന്ന ഇ മെയില്‍ മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍ ആനന്ദ് മണി കെ. ഓര്‍ഗനൈസിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഫിലിപ്പ് കെ ആന്റണി, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ അഡ്വ ജയപ്രശാന്ത് ബാബു, ജനറല്‍ കണ്‍വീനര്‍ പി.വി അനൂപ് കുമാര്‍ എന്നിവരും സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *