ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസുകളില്‍ സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. പീഡന കേസുകളില്‍ അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും കേസ് അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. രാജസ്ഥാനിലുണ്ടായ ഒരു കേസ് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ തീരുമാനം.ഈ കേസിലെ രാജസ്ഥാന് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി.
പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ അധ്യാപകന് ലൈംഗികമായി ഉപദ്രവിച്ചതില്‍ പൊലീസ് കേസെടുക്കുകയും നടപടിക്രമങ്ങളെല്ലാം പൊലീസ് പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ പ്രതിയായ അധ്യാപകന് പിന്നീട് അതിജീവിതയുടെ കുടുംബത്തിന്റെ പക്കല്‍ നിന്ന് കേസ് തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായതാണെന്നും നടപടിക്രമങ്ങള്‍ ഇനി ആവശ്യമില്ലെന്നും പരാതിയില്ലെന്നും സ്റ്റാംപ് പേപ്പറില്‍ എഴുതിവാങ്ങി. ഇതു സ്വീകരിച്ച പൊലീസ് നടപടിക്രമങ്ങളെല്ലാം നിര്‍ത്തിവയ്ക്കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു. രാജസ്ഥാന് ഹൈക്കോടതി പ്രതിയായ അധ്യാപകനെ വെറുതെവിടുകയും ചെയ്തു.
എന്നാല്‍ ഇതിനെതിരെ രാംജി ലാല്‍ ബൈര്‍വാ എന്ന സാമൂഹികപ്രവര്ത്തകന് സുപ്രീംകോടതിയെ സമീപിച്ചതോടെയാണ്, സുപ്രധാനമായ നിരീക്ഷണമുണ്ടായത്. രാജസ്ഥാന് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീംകോടതി, അധ്യാപകനെതിരെ വീണ്ടും കേസെടുത്ത് അന്വേഷണം നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ലൈംഗികാതിക്രമ കേസുകളില്‍
സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്